GeneralLatest NewsNEWSTV Shows

ചക്കപ്പഴത്തിലേക്ക് ഉണ്ടാകുമോ, മറുപടിയുമായി സബീറ്റ

സേഫ് ആയി ഇങ്ങ് തിരിച്ചെത്തി മക്കളെ

കുടുംബ പരമ്പരയായി ചക്കപ്പഴത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് സബീറ്റ ജോർജ്. പരമ്പരയിൽ ലളിത എന്ന കഥാപത്രത്തെ അവതരിപ്പിച്ച സബീറ്റ കുറച്ചു മാസങ്ങൾക്ക് മുൻപ് ഷോയിൽ നിന്നും പിന്മാറിയിരുന്നു. സബീറ്റയുടെ അപ്രതീക്ഷിത പിന്മാറ്റം ആരാധകരെയെല്ലാം നിരാശരാക്കി. ചില കാരണങ്ങൾ കൊണ്ട് തനിക്ക് പിന്മാറേണ്ടി വന്നു എന്നായിരുന്നു സോഷ്യൽമീഡിയയിൽ നിരാശ പ്രകടിപ്പിച്ച ആരാധകരോട് സബീറ്റ പറഞ്ഞത്. കൂടാതെ, പരമ്പരയിൽ നിന്ന് പിന്മാറിയ ശേഷം സബീറ്റ അമേരിക്കയിലേക്ക് പോകുകയും ചെയ്തു.

READ ALSO: 50 ലക്ഷം രൂപ അഖില്‍ മാരാര്‍ക്ക്, ബിഗ് ബോസ് കപ്പുയർത്തി താരം

‘സേഫ് ആയി ഇങ്ങ് തിരിച്ചെത്തി മക്കളെ. സൂപ്പർ ടയേർഡ്, എങ്കിലും നാട്ടിൽ തിരിച്ചെത്തിയതിൽ സന്തോഷം’, ഇൻസ്റ്റാഗ്രാമിൽ താരം തിരിച്ചെത്തിയ വിവരം പങ്കുവച്ചതിന് പിന്നാലെ, ചക്കപ്പഴത്തിലേക്ക് ഉണ്ടാകുമോ, നിങ്ങളെ മിസ് ചെയ്യുന്നു എന്നൊക്കെ പറഞ്ഞെത്തിയിരിക്കുകയാണ് ആരാധകർ. അതിന് സബീറ്റ നൽകിയ മറുപടിയും ശ്രദ്ധനേടുന്നത്. ‘മോനെ.. അത് പുതിയ ലളിതാമ്മ ആയിരിക്കും’ എന്നായിരുന്നു സബീറ്റയുടെ മറുപടി.

shortlink

Post Your Comments


Back to top button