GeneralNEWSTV Shows

സമൂഹത്തിന് മാതൃകയാക്കാന്‍ എന്താണ് അഖിൽ മാരാരിൽ ഉള്ളത്? അഖിലിനു കിരീടം നല്‍കിയതിനെതിരെ വിമർശനം

സ്ത്രീകള്‍ക്കെതിരെ ബിഗ് ബോസ് ഷോയില്‍ ഉടനീളം മോശം പെരുമാറ്റം നടത്തിയ മത്സരാര്‍ഥിയാണ് അഖില്‍

മോഹൻലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിന്റെ വിജയിയായി അഖില്‍ മാരാരെ കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ പ്രഖ്യാപിച്ചിരുന്നു. 50 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസാണ് അഖിലിന് ലഭിച്ചത്. തുടക്കം മുതല്‍ തന്നെ വലിയ പ്രേക്ഷക പിന്തുണയാണ് അഖിലിന് ലഭിച്ചിരുന്നത്. കൂടാതെ ആദ്യ ദിനങ്ങൾ മുതൽ തന്നെ അഖിൽ ആയിരിക്കും വിജയി എന്ന തരത്തിൽ ചർച്ചകളും ആർമി ഉയർത്തികൊണ്ട് വന്നു.

എന്നാൽ, അഖിലിന് ബിഗ് ബോസ് കിരീടം നല്‍കിയതിനെതിരെ രൂക്ഷ വിമര്‍ശനം സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. സമൂഹത്തിനു മാതൃകയാക്കാൻ കഴിയുന്ന ഒരു ക്വാളിറ്റി പോലും ഇല്ലാത്ത ആള്‍ക്ക് ബിഗ് ബോസ് വിജയകിരീടം നല്‍കിയെന്നാണ് പ്രധാന ആരോപണം.

READ ALSO: മോഹൻലാൽ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’: നിർമ്മാണം എക്ത കപൂർ

സ്ത്രീകള്‍ക്കെതിരെ ബിഗ് ബോസ് ഷോയില്‍ ഉടനീളം മോശം പെരുമാറ്റം നടത്തിയ മത്സരാര്‍ഥിയാണ് അഖില്‍. സഹമത്സരാര്‍ഥികളായ സ്ത്രീകളോട് മോശമായി പെരുമാറിയ അഖിലിന് ബിഗ് ബോസ് വിന്നറാകാൻ യാതൊരു അര്‍ഹതയും ഇല്ലെന്നും സഹമത്സരാര്‍ഥികളായ സ്ത്രീകളെ അടിക്കാൻ പലതവണ കയ്യോങ്ങിയ, അഖിലിനെ പോലൊരു മെയില്‍ ഷോവനിസ്റ്റിനെ ബിഗ് ബോസ് വിന്നറാക്കി എന്ത് മാതൃകയാണ് സമൂഹത്തിനു നല്‍കുന്നതെന്നാണ് ചിലർ ചോദിക്കുന്നത്.

സ്ത്രീകളെ അടിക്കാൻ കയ്യോങ്ങുന്നു, സ്ത്രീകളെ ഉപദ്രവിക്കുന്നു, അവരെ തെറി വിളിക്കുകയും അപമാനിക്കുകയും ചെയ്യുന്നു. ഇങ്ങനെയൊരു മത്സരാര്‍ഥിക്ക് കൂടുതല്‍ വിസിബിലിറ്റി കൊടുക്കുന്നത് ബിഗ് ബോസ് പോലൊരു റിയാലിറ്റി ഷോയില്‍ ഒഴിവാക്കുകയാണ് വേണ്ടത്. ബിഗ് ബോസ് ഷോയ്ക്കിടെ തന്റെ ഭാര്യയെ അടിച്ചിട്ടുണ്ട് എന്ന് പോലും വളരെ കൂളായി പറഞ്ഞ അഖിലിനെതിരെ മലയാളമല്ല മറ്റേതെങ്കിലും ഭാഷയില്‍ ആണെങ്കില്‍ പോലും ശക്തമായ നടപടിയെടുക്കും. സ്ത്രീകള്‍ക്കെതിരായ അതിക്രമം പ്രോത്സാഹിപ്പിച്ചതിന് ആ മത്സരാര്‍ഥിയെ പുറത്താക്കാനും മടിക്കില്ല. എന്നാല്‍ മലയാളത്തില്‍ അങ്ങനെയൊരു നടപടി ഇല്ലാത്തത് എന്തുകൊണ്ടാണെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button