CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

വീട്ടിൽ അതിക്രമിച്ച് കയറി, കൊല്ലുമെന്ന് ഭീഷണി, പോലീസ് നടപടി സ്വീകരിച്ചില്ല: നടൻ വിജയകുമാറിനെതിരെ പരാതിയുമായി മകൾ

കൊച്ചി: നടൻ വിജയകുമാറിനെതിരെ പരാതിയുമായി മകളും നടിയുമായ അർഥന. വിജയകുമാർ വീട്ടിൽ അതിക്രമിച്ചുകയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് അർഥന സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. വീട്ടിലേക്ക് മതിൽ ചാടിക്കടന്നെത്തുന്ന വീഡിയോ സഹിതം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അർഥന ഇക്കാര്യം അറിയിച്ചത്.

സഹായത്തിനായി പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതുകൊണ്ടാണ് പോസ്റ്റിടുന്നതെന്നും നടി വ്യക്തമാക്കി. നടൻ വിജയകുമാറും തന്റെ അമ്മയും നിയമപരമായി വിവാഹമോചനം നേടിയവരാണെന്നും അമ്മയ്ക്കും സഹോദരിക്കും 85 വയസുള്ള അമ്മൂമ്മയ്ക്കുമൊപ്പം മാതൃവീട്ടിലാണ് താമസിക്കുന്നതെന്നും അർഥന പറഞ്ഞു.

അബ്ദുല്‍ റസാഖുമായുള്ള പ്രണയത്തിനു സംഭവിച്ചതെന്ത്? അദ്ദേഹം വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളുമായി പാകിസ്ഥാനിലെന്നു തമന്ന

ഇതിനുമുമ്പും വീട്ടിൽ അതിക്രമിച്ച് കയറിയതിന് വിജയകുമാറിനെതിരെ കേസ് നൽകിയിട്ടുണ്ടെന്ന് അർഥന ചൂണ്ടിക്കാട്ടി. തന്റെ സഹോദരിയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത് കേട്ടപ്പോൾ അദ്ദേഹത്തോട് സംസാരിച്ചു. പറയുന്നത് അനുസരിച്ചില്ലെങ്കിൽ സിനിമയിൽ അഭിനയിക്കുന്നത് നിർത്തുമെന്നും ഏതറ്റം വരെയും പോകുമെന്നും ഭീഷണിപ്പെടുത്തുകയാണുണ്ടായത്. താൻ പറയുന്ന സിനിമകളിൽ മാത്രമെ അഭിനയിക്കാവു എന്ന് വിജയകുമാർ ആവശ്യപ്പെട്ടു എന്നും അർത്ഥന പറഞ്ഞു.

‘എന്റെ മുത്തശ്ശി എന്നെ വിറ്റുവെന്ന് അയാൾ ആരോപിച്ചു. ഞാൻ ഇപ്പോൾ ഷൂട്ടിംഗ് പൂർത്തിയാക്കിയ മലയാളം സിനിമയുടെ ടീമിനെയും അയാൾ ചീത്ത പറഞ്ഞു. എന്റെ ജോലിസ്ഥലത്ത് അതിക്രമിച്ച് കയറുന്നതിനും നുഴഞ്ഞുകയറുന്നതിനും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിനും, എന്റെ അമ്മയുടെ ജോലിസ്ഥലത്തും സഹോദരിയുടെ വിദ്യാഭ്യാസ സ്ഥാപനത്തിലും അരാജകത്വം സൃഷ്ടിച്ചതിനും എതിരെ ഞാനും അമ്മയും ഇയാൾക്കെതിരെ ഫയൽ ചെയ്ത ഒരു കേസ് കോടതിയിൽ നടക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്,’ അർഥന വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button