CinemaLatest NewsTollywoodWOODs

അക്കൗണ്ട് തുറന്ന് ദിവസങ്ങൾ മാത്രം, ഒരു പോസ്റ്റുപോലുമില്ലാതെ മില്യൺ കണക്കിന് ആരാധകരെ നേടി പവൻ കല്യാൺ

പാർ‌ട്ടി പ്രവർത്തനവും രാഷ്ട്രീയവും ഒന്നുപോലെ കൊണ്ടുപോകുകയാണ് സൂപ്പർ താരം പവൻ

ഒടുവിൽ ഇൻസ്റ്റാഗ്രാമിൽ അരങ്ങേറ്റം കുറിച്ച് തെലുങ്ക് സൂപ്പർ താരവും ജനസേന പാർട്ടി നേതാവുമായ പവൻ കല്യാൺ. ഒരു മണിക്കൂറിനുള്ളിൽ താരം 1.1 ദശലക്ഷം ഫോളോവേഴ്‌സ് എന്ന നേട്ടം കൈവരിച്ചു എന്നതാണ് ആരാധകരെയടക്കം ഞെട്ടിച്ചത്.

“ഉയരുക, മുഖം, തിരഞ്ഞെടുക്കുക, ജയ് ഹിന്ദ്!” എന്നാണ് ബയോ ആയി താരം നൽകിയിരിക്കുന്നത്.

ആന്ധ്രാ പ്രദേശിൽ പാർ‌ട്ടി പ്രവർത്തനവും രാഷ്ട്രീയവും ഒന്നുപോലെ കൊണ്ടുപോകുകയാണ് സൂപ്പർ താരം പവൻ കല്യാൺ.

ടോളിവുഡിലെ ‘പവർ സ്റ്റാറും’ ജന സേന പാർട്ടി നേതാവുമായ പവൻ കല്യാണിന്റെ ഇൻസ്റ്റ​​ഗ്രാം പ്രവേശനത്തോടെ ആരാധകർ പതിവിലുമധികം സന്തുഷ്ടരാണ്. ഇതുവരെ, അദ്ദേഹം ഒന്നും പോസ്റ്റ് ചെയ്തിട്ടില്ലെങ്കിലും താരത്തിനെ പിന്തുടരാൻ ആരാധകരുടെ മത്സരമാണ്.

 

shortlink

Post Your Comments


Back to top button