CinemaLatest NewsMollywoodWOODs

ഒരുപാട് തവണ അഡ്ജസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ച് വിളിച്ചു, അഭിനയം നിർത്താൻ തീരുമാനിച്ചിരുന്നു: വരദ

അഡ്ജസ്റ്റ് ചെയ്യാമോ എന്ന ചോദ്യം നിരന്തരം കേട്ട് മനസ് മടുത്ത് പോയെന്നും വരദ

കാസ്റ്റിംങ് കൗച്ചിനെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുള്ള നടിയാണ് വരദ. അഡ്ജസ്റ്റ് ചെയ്യാമോ എന്ന ചോദ്യം നിരന്തരം കേട്ട് മനസ് മടുത്ത് പോയെന്നും വരദ പറയുന്നു.

ഇത്തരം ചോദ്യങ്ങൾ എല്ലാ ദിവസവും കേട്ട് മടുത്തതോടെ ഇനി അഭിനയമേ വേണ്ടെന്ന് തീരുമാനിച്ചിരുന്നതായും വരദ പറയുന്നു.

കാസ്റ്റിം​ങിനാണെന്ന് പറഞ്ഞ് സംസാരിച്ച് തുടങ്ങും അവസാനം അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറാണോ എന്ന ചോദ്യത്തിലായിരിക്കും അത് അവസാനിക്കുക എന്നും താരം വ്യക്തമാക്കി.

ഇത്തരം പ്രവൃത്തികളോട് താൽപ്പര്യം ഇല്ലെന്ന് പറഞ്ഞതോടെ അനവധി അവസരങ്ങളാണ് അഭിനയ രം​ഗത്ത് ഇല്ലാതായതെന്നും വരദ. ഇഷ്ടമില്ലാത്തത് തുറന്ന് പറയുന്ന ആളായതുകൊണ്ട് ഒരുപാട് ശത്രുക്കൾ ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button