CinemaLatest NewsMollywoodWOODs

എന്റെ പേരിൽ ആൾമാറാട്ടം, ഉന്നതരായ പോലീസുകാരോട് പറഞ്ഞിട്ട് തിരിഞ്ഞു നോക്കിയില്ല: ​ഗായകൻ ജി വേണു​ഗോപാൽ

തന്റെ പേരിലും വ്യാജൻ ഇറങ്ങിയിരുന്നു എന്ന് ​ഗായകൻ ജി വേണു​ഗോപാൽ

തന്റെ പേരിലും വ്യാജൻ ഇറങ്ങിയിരുന്നു എന്ന് ​ഗായകൻ ജി വേണു​ഗോപാൽ. എന്നാൽ ഉന്നതരായ പോലീസുകാരോട് പറ‍ഞ്ഞിട്ട് ആരും തിരിഞ്ഞുനോക്കിയില്ലെന്നും പോലീസ് സ്റ്റേഷനിലെ മറ്റുള്ള പോലീസുകാർ പ്രശ്നം പരിഹരിച്ചുവെന്നും ​ഗായകൻ കുറിച്ചു.

കുറിപ്പ് വായിക്കാം

എൻ്റെ കുടുംബ ഫോട്ടോയും സിങ്കിൾ ഫോട്ടോയും വച്ച് ആൾമാറാട്ടം നടത്തി, കാശ് പലരോടും മെസേജ് വഴി ചോദിച്ച ഫ്രാഡനെ ഇരുപത്തി നാല് മണിക്കൂറിനകം പൂട്ടിച്ചു. മെസേജിൽ കൊടുത്ത നമ്പർ സുനിത റാവുട്ട് എന്ന ഒരു ബിഹാറുകാരിയുടെതാണെന്ന് cyber team പറഞ്ഞു. വ്യാപകമായി ഈ വ്യാജൻകളി നടക്കുന്നുണ്ടെന്ന് പോലീസ് പറയുന്നു. മുൻ ഡിജിപിയുടെയും, മുൻ തിരു: പോലീസ് കമ്മീഷണറുടെയും അപരന്മാർ ജ്ഛാർക്കണ്ടിൽ നിന്നായിരുന്നുവത്രേ.

എല്ലാവരും തങ്ങളുടെ പേജുകൾ “2 factor authentication” വഴി ഭദ്രമാക്കുക. അപ്പോൾ hacking അസാധ്യമാകും. ഇതു പോലെ ആൾമാറാട്ടങ്ങളേ നടക്കൂ. Impersonation നടന്നു എന്നറിഞ്ഞാലുടൻ [email protected] എന്ന മെയിൽ ഐഡിയിൽ തെളിവുകൾ സഹിതം പരാതി കൊടുക്കുക. ഒപ്പം, ഏതാണോ നിങ്ങളുടെ വീട്ടിനടുത്തുള്ള ലോക്കൽ പോലീസ് സ്റ്റേഷൻ, അവിടെയും പരാതി കൊടുക്കുക. ഞാൻ ഈ സൈബർ ഡിപ്പാർട്ട്മെൻ്റിൻ്റെ തലപ്പത്തെ SP യെ പല പ്രാവശ്യം വിളിച്ചിട്ട് കിട്ടാണ്ടായപ്പോൾ ഒരു മെസേജയച്ചു.

ഇതു വരെ അത് കണ്ടതായൊരു മറുപടി പോലും ഉണ്ടായില്ല. അടുത്തത് DGP യെ വിളിച്ചു. ഫോൺ എടുത്തില്ല. 24 മണിക്കൂർ കഴിഞ്ഞപ്പോൾ “local Police st ” എന്നു മാത്രം ഒരു മെസേജ് വന്നു. അതിനകം താഴത്തെ ലെവലിലുള്ള ഉദ്യോഗസ്ഥർ എൻ്റെ അപരനെ പൂട്ടിക്കഴിഞ്ഞിരുന്നു. അതു കൊണ്ട് എൻ്റെ അഭിപ്രായം, മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ വിളിച്ച് ഉള്ള സമയം കളയുന്നതിന് പകരം, അടിസ്ഥാനപരമായും താഴെ തട്ടിൽ നിന്ന് പരാതി റെജിസ്റ്റർ ചെയ്യുന്നതാണ് ഫലപ്രദം എന്നാണ്.

shortlink

Related Articles

Post Your Comments


Back to top button