BollywoodCinemaLatest NewsWOODs

നായികയാകാൻ വേണ്ടതിനെക്കാളും അഞ്ച് കിലോ കൂടിപ്പോയി, പരിഹാസം ഒരുപാട് സഹിച്ചു, തകർന്നു പോയെന്ന് നടി ഹുമ

മാ​ഗസിനുകൾ ഒരിക്കൽ എഴുത്തിലൂടെ തന്നെ തകർത്തിരുന്നുവെന്ന് നടി ഹുമ

അടുത്തിടെയായി ബോഡി ഷെയ്മിങ്ങിനും, പരിഹാസങ്ങൾക്കുമെതിരെ നിരന്തരം എഴുതുന്ന മാ​ഗസിനുകൾ ഒരിക്കൽ എഴുത്തിലൂടെ തന്നെ തകർത്തിരുന്നുവെന്ന് നടി ഹുമ ഖുറേഷി.

നായികയാകാൻ വേണ്ടതിനേക്കാൾ 5 കിലോ എങ്കിലും കൂടുതലുള്ള ഒരുത്തി എന്ന രീതിയിലും എഴുതിയിട്ടുണ്ടെന്നും താരം പറഞ്ഞു.

അവളിട്ടിരിക്കുന്നത് നോക്കൂ, അവളുടെ കാലിലേക്കും തുടയിലേക്കും നോക്കൂ എന്നിങ്ങനെയൊക്കെ തന്നെ നിരന്തരം പരിഹസിച്ച് എഴുതിയിരുന്നതായും അവരൊക്കെ ഇപ്പോൾ ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് എഴുതുകയാണെന്നും താരം.

നിരന്തരം തടി, വണ്ണം എന്നൊക്കെ മാത്രം പലരും പറഞ്ഞിരുന്നതിനാൽ ആത്മവിശ്വസത്തെ വരെ അത് ബാധിച്ചുവെന്നും താരം വ്യക്തമാക്കി

shortlink

Related Articles

Post Your Comments


Back to top button