CinemaLatest NewsMollywoodWOODs

കലാഭവൻ മണി റോഡ് എന്ന പേര് വിവാദമാകുന്നു, ചാലക്കുടിയിൽ നടന്റെ പേരെഴുതിയ ബോർഡുകൾ നീക്കി

ബോർഡുകൾ നീക്കം ചെയ്തത് ആരെന്ന് അറിയില്ലെന്ന് ന​ഗരസഭാധ്യക്ഷൻ എബി ജോർജ്

ചാലക്കുടിയിൽ താലൂക്ക് ആശുപത്രി റിങ് റോഡിന് കലാഭവൻ മണി റോഡ് എന്ന പേരിട്ടു സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്തു.

ഇത് നടനോടുള്ള അനാദരവാണ് എന്നാണ് കലാകാരൻമാരുടെ കൂട്ടായ്മ ആരോപിക്കുന്നത്.

എന്നാൽ ബോർഡുകൾ നീക്കം ചെയ്തത് ആരെന്ന് അറിയില്ലെന്ന് ന​ഗരസഭാധ്യക്ഷൻ എബി ജോർജ് അറിയിച്ചു.

ന​ഗരസഭ കലാഭവൻ മണിയുടെ പേര് ഇടാൻ തീരുമാനം എടുത്തിരുന്നില്ലെന്നും, ബോർഡ് സ്ഥാപിച്ചത് ന​ഗരസഭ അല്ലെന്നും എബി ജോർജ് അറിയിച്ചു.

പാലസ് റോഡ് എന്ന റോഡിനാണ് കലാഭവൻ മണി റോഡ് എന്ന പേര് നൽകി ബോർഡ് സ്ഥാപിച്ചത്.

shortlink

Related Articles

Post Your Comments


Back to top button