CinemaLatest News

അജിത് മാതാപിതാക്കളെ മലേഷ്യക്ക് ട്രിപ്പ് കൊണ്ടുപോകുവാൻ കടം വാങ്ങിയ കാശ് തിരിച്ചു തന്നിട്ടില്ല: നടനെതിരെ നിർമ്മാതാവ്

മാതാപിതാക്ക‍ൾക്ക് മലേഷ്യക്ക് ട്രിപ്പ് പോകാനായിട്ടാണ് അജിത് തന്നോട് പണം വാങ്ങിയതെന്നും നിർമ്മാതാവ്

തമിഴ് സൂപ്പർ താരം അജിത്തിനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച് നിർമ്മാതാവ് മാണിക്കം നാരായണൻ.

കമൽഹാസൻ അഭിനയിച്ച വേട്ടയാട് വിളയാട്, പാർത്ഥിപൻ സംവിധാനം ചെയ്ത വി​ഗതൻ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവും മാണിക്കം നാരായണനായിരുന്നു.

കടമായി പണം നൽകുകയും താൻ നിർമ്മിക്കുന്ന ചിത്രത്തിൽ അഭിനയിച്ച് അത് വീട്ടുകയും ചെയ്യാമെന്ന് ഉറപ്പ് തന്നിരുന്നതായും എന്നാൽ അജിത് വഞ്ചിച്ചുവെന്നാണ് നിർമ്മാതാവ് പറയുന്നത്.

മാതാപിതാക്ക‍ൾക്ക് മലേഷ്യക്ക് ട്രിപ്പ് പോകാനായിട്ടാണ് അജിത് തന്നോട് പണം വാങ്ങിയതെന്നും നിർമ്മാതാവ് പറ‍ഞ്ഞു. എന്നാൽ നിർമ്മാതാവിന്റെ ആരോപണത്തോട് അജിത് പ്രതികരിച്ചിട്ടില്ല.

കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങുന്ന അജിത് ഇത്തരത്തിൽ ചെയ്യില്ലെന്ന് ആരാധകരും ഉറപ്പിച്ച് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button