CinemaLatest News

പ്രണവ്, വിനീത്, നിവിൻ പോളി കൂട്ടുകെട്ടിൽ പുത്തൻ ചിത്രം, മകന്റെ പിറന്നാൾ ദിനത്തിൽ സിനിമ പ്രഖ്യാപിച്ച് മോഹൻലാൽ

വർഷങ്ങൾക്ക് ശേഷം എന്നാണ് സിനിമയുടെ പേര് നൽകിയിരിക്കുന്നത്

 

പിറന്നാൾ ദിനത്തിൽ സർപ്രൈസ് നൽകി പ്രണവ് മോഹൻലാൽ. പ്രണവും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രമാണ് അടുത്തത്.

മോഹൻലാലാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. വർഷങ്ങൾക്ക് ശേഷം എന്നാണ് സിനിമയുടെ പേര് നൽകിയിരിക്കുന്നത്.

വിനീതിന്റെ ചിത്രത്തിൽ പ്രണവിനോടൊപ്പം നിവിൻ‌ പോളി, കല്യാണി പ്രിയദർശൻ, അജു വർ​ഗീസ്, ബേസിൽ ജോസഫ് എന്നിങ്ങനെ വൻ താരനിരയാണുള്ളത്.

മെറിലാൻഡ് സിനിമാസാണ് ചിത്രം തിയേറ്ററുകളിലേക്കെത്തിക്കുന്നത്. ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം വിനീത്, നിവിൻ പോളി എന്നിവർ ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.

 

shortlink

Related Articles

Post Your Comments


Back to top button