സ്നേഹത്തിൻ്റേയും കടപ്പാടുകളുടേയും, ബന്ധങ്ങളുടെയും നടുവിൽപ്പെട്ടു പോകുന്ന ഒരു ചെറുപ്പക്കാരൻ്റെ കഥ തികച്ചും റിയലിസ്റ്റിക്കായി പറയുകയാണ് ബോബൻ സാമുവൽ തൻ്റെ പുതിയ ചിത്രത്തിലൂടെ. ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രത്തിൻ്റെ ആരംഭം ജൂലൈ പതിമൂന്ന് വ്യാഴാഴ്ച്ച അന്നമനടക്കടുത്ത് അബാം തറവാട് ഹെറിറ്റേജിൽ വച്ചു നടന്നു.
അബാം മൂവി മേക്കേഴ്സിൻ്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
അബാം മൂവി മേക്കേഴ്സിൻ്റെ പതിമൂന്നാമത്തെ ചിത്രം കുടിയാണിത്. ചലച്ചിത്ര പ്രവർത്തകർ, അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ എന്നിവർ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് പൂജാ ചടങ്ങിന് തുടക്കമിട്ടത്.
തുടർന്ന് ശ്രീമതി ഷീലു ഏബ്രഹാം, നമിതാ പ്രമോദ്, ലിസ്റ്റിൻ സ്റ്റീഫൻ, ആൽവിൻ ആൻ്റണി, ഏബ്രഹാം മാത്യു, ബോബൻ സാമുവൽ, രശ്മി ബോബൻ, ഔസേപ്പച്ചൻ, ജാക്സൻ ആൻ്റണി, അജീഷ് പി തോമസ്, രാജാകൃഷ്ണൻ. ഗായിക അഖില ലാൽ, വിവേക് മേനോൻ, കണ്ണൻ താമരക്കുളം, മാർത്താണ്ഡൻ, സിബി ഏബ്രഹാം തുടങ്ങിയവർ ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു.
നിർമ്മാതാക്കളായ രമേഷ് കുമാർ, സന്തോഷ് പവിത്രം, തുടങ്ങിയവരുടെ സാന്നിധ്യവുമുണ്ടായിരുന്നു. തുടർന്ന് ഷീലു ഏബ്രഹാം സ്വിച്ചോൺ കർമ്മവും ലിസ്റ്റിൻ സ്റ്റീഫൻ ഫസ്റ്റ് ക്ലാപ്പും നൽകി. സജീവൻ എന്ന കെഎസ്ആർടിസി ബസ് കൺടക്ടറുടേയും മെഡിക്കൽ ഷോപ്പു ജീവനക്കാരിയായ ബിജി മോളുടേയും ജീവിതത്തിലുടെയാണ് ഈ ചിത്രത്തിൻ്റെ കഥാ പുരോഗതി.
സൗബിൻ ഷാഹിറും നമിതാ പ്രമോദുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദിലീഷ് പോത്തൻ, കെയു മോഹൻ, വിനീത് തട്ടിൽ, ശാന്തികൃഷ്ണ. ദർശന സുദർശൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. സംവിധയകൻ ജാക്സൻ ആൻ്റണിയുടെ കഥക്ക് അജീഷ് പി തോമസ് തിരക്കഥ രചിച്ചിരിക്കുന്നു.
മലയാള ഭാഷയുടേയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും അക്ഷര ഗുരുവിന് നവതി ആശംസകൾ: മന്ത്രി മുഹമ്മദ് റിയാസ്
ഗാനങ്ങൾ – സിൻ്റോസണ്ണി, സംഗീതം – ഔസേപ്പച്ചൻ, ഛായാഗ്രഹണം – വിനോദ് മേനോൻ, കലാസംവിധാനം – സഹസ് ബാല, മേക്കപ്പ് – ജിതേഷ് പൊയ്യ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – അമീർ കൊച്ചിൻ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, ആഗസ്റ്റ് അഞ്ചു മുതൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം അന്നമനട മാള, പൂവത്തുശ്ശേരി, മുളന്തുരുത്തി ഭാഗങ്ങളിലായി പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ – ഗിരിശങ്കർ.
Post Your Comments