CinemaLatest News

പ്രതിഫലമായി ഒരു രൂപ പോലും കിട്ടിയില്ലെങ്കിലും ജവാനിൽ അഭിനയിക്കുമായിരുന്നു: വിജയ് സേതുപതി

അത് മാത്രമാണ് തന്നെ ആകർഷിച്ച ഘടകമെന്നും വിജയ് സേതുപതി

യൂ ട്യൂബിൽ ട്രെൻഡിംങായി തുടരുകയാണ് ജവാനിലെ ​ഗാനം. ഷാരൂഖ് ഖാനോടൊപ്പം ചിത്രത്തിൽ തമിഴ് സൂപ്പർ താരം വിജയ് സേതുപതിയും അഭിനയിച്ചിരുന്നു.

64 മില്യണിലധികം വ്യൂസുമായി ​ഗാനം ട്രെൻഡിങ്ങായി തുടരുകയാണ്. ജവാൻ ചിത്രത്തിൽ അഭിനയിച്ചതിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടൻ വിജയ് സേതുപതി.

ഷാരൂഖ് ഖാൻ ചിത്രമായതുകൊണ്ടാണ് താൻ അഭിനയിച്ചതെന്ന് പറയുകയാണ് താരം. പ്രതിഫലം തന്നില്ലെങ്കിൽ പോലും അഭിനയിക്കുമായിരുന്നെന്നാണ് താരം പറഞ്ഞത്.

പണമല്ല നോക്കിയത്, ഷാരൂഖ് ചിത്രം, അത് മാത്രമാണ് തന്നെ ആകർഷിച്ച ഘടകമെന്നും വിജയ് സേതുപതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button