GeneralLatest News

എൽഡിഎഫിന്റെ ആശയം ഒരു പളുങ്കുപാത്രം പോലെ : ഭീമൻ രഘു

ബിജെപിയിൽ നിന്ന് സിപിഎമ്മിലേക്ക് ചേക്കേറിയ ഭീമൻ രഘുവിന് സിപിഎമ്മിനെ കുറിച്ച് പറയുമ്പോൾ നൂറു നാവ്. എൽഡിഎഫിന്റെ ആശയം പളുങ്കു പത്രം പോലെയാണെന്നാണ് രഘു പറയുന്നത്. മാതൃഭൂമി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഭീമൻ രഘുവിന്റെ പ്രതികരണം.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ബിജെപിയിൽ നിന്ന് എൽഡിഎഫിലേക്ക് പോയതിന്റെ കാരണം ലളിതമാണ്. ലിഖിതമായ ഭരണഘടനയുള്ള പാർട്ടിയാണ്. ഒരു ആശയമുള്ള ആളുകളാണ്. പ്രാദേശികമായാലും അന്തർദേശിയമായാലും ദേശീയ വിഷയമായാലും ഒരു നിലപാടുള്ള പാർട്ടിയാണ്. അവരുടെ ആശയത്തെ നമ്മൾ കാണുന്നത് ഒരു പളുങ്കുപാത്രം പോലെയാണ്. മാർക്‌സിന്റെയും എംഗൽസിന്റെയുമൊക്കെ പുസ്തകങ്ങൾ ഞാൻ വായിച്ചു. ബി.ജെ.പിയിൽ നിന്ന് അകന്നപ്പോൾ തന്നെ ഞാൻ വായന തുടങ്ങിയിരുന്നു. അതിലൂടെയാണ് സി.പി.എമ്മിന്റെ ആശയത്തിലേക്ക് അടുക്കുന്നത്.

മാത്രമല്ല ഇവിടെ ഭരിക്കുന്നത് ചങ്കൂറ്റവും ചുറുചുറുക്കും വിദ്യാഭ്യാസവുമുള്ള ആളുകളാണ്. വർഗീയതയ്‌ക്കെതിരെ പോരാടുന്ന ഒരു മനുഷ്യൻ. മാത്രമല്ല പറയേണ്ടത് പറയേണ്ടതുപോലെ പറയാൻ കഴിവുള്ള ആൾ. എന്ത് കാര്യവും നേരിട്ട് മുഖത്ത് നോക്കി പറയും. അങ്ങനെയുള്ള ഒരാൾ ഭരിക്കുന്ന ഇടത്തേക്ക് വളരെ ശക്തമായി ഭീമൻ രഘു കാൽവെച്ചുകൊടുത്തു. അവിടെ ചെല്ലുമ്പോൾ തന്നെ നമ്മളെ പറ്റിയുള്ള മുഴുവൻ വിവരങ്ങളും അവർ അറിഞ്ഞുവെച്ചിരിക്കുകയാണ്. അതൊക്കെയാണ് ഒരു പാർട്ടിയുടെ ഗുണം.

എന്നാൽ, ഇക്കാര്യങ്ങളൊന്നും ബി.ജെ.പിക്കാർക്ക് ഇപ്പൊഴുമറിയില്ല. ഇങ്ങനെയൊക്കെ കൊണ്ടാണ് പിണറായി വിജയന്റെ ഭരണം വീണ്ടും വന്നത്. സംസ്ഥാനത്തെ പറ്റി ഒരു കാഴ്ചപ്പാടുള്ള അഴിമതിയില്ലാത്ത ഭരണാധികാരി. പലരേയും ചേർത്തുകൊണ്ട് ഭരിക്കാനുള്ള കഴിവുള്ള വ്യക്തി. അങ്ങനെയുള്ള ആളുടെ കൂടെ ചേരുന്നതിനെ വലിയ കാര്യമായിട്ടാണ് ഞാൻ കാണുന്നത്. മാത്രമല്ല കലാകാരന്മാരെ കൂടുതൽ പിന്തുണയ്ക്കുന്ന പാർട്ടിയാണ് സി.പി.എം. അവർക്ക് വേണ്ട അംഗീകാരം നൽകുന്നവരാണ്. അതൊക്കെ നമ്മളെ കൂടുതൽ ആകർഷിക്കുന്നതാണ്.’ ഭീമൻ രഘു പറഞ്ഞു നിർത്തി.

shortlink

Related Articles

Post Your Comments


Back to top button