CinemaLatest News

സമയത്തേക്കാൾ വില സ്നേഹത്തിനു കൊടുത്ത ജനനായകൻ, ഉമ്മൻ ചാണ്ടി മറ്റു പൊതു പ്രവർത്തകർക്കും മാതൃകയാണ്: സംവിധായകൻ വിനയൻ

നിഷ്കരുണം തന്നെ തേജോവധം ചെയ്തവരേ പോലും പുഞ്ചിരി കൊണ്ടു നേരിട്ട ഉമ്മൻ ചാണ്ടി

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് സംവിധായകൻ വിനയൻ. സമയത്തേക്കാൾ വില സ്നേഹത്തിനു കൊടുത്ത ജനനായകന്റെ സമയ രഥത്തിലുള്ള ഈ യാത്ര ചരിത്രത്തിൽ തന്നെ ഇടം നേടുകയാണ്. അധികാരം കൈയ്യിലില്ല, സഹിച്ച അപമാനങ്ങൾ ഏറെയാണ്.

നിഷ്കരുണം തന്നെ തേജോവധം ചെയ്തവരേ പോലും പുഞ്ചിരി കൊണ്ടു നേരിട്ട മഹാനുഭാവാ, അങ്ങയ്ക്ക് സാധാരണക്കാരായ ജനങ്ങൾ തന്ന ഈ ആദരവ്, ഈ നിഷ്കളങ്ക സ്നേഹം, അതിനോളം വരില്ല ഒരു ബഹുമതിയുമെന്നാണ് വിനയൻ കുറിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

സമയത്തേക്കാൾ വില സ്നേഹത്തിനു കൊടുത്ത ജനനായകന്റെ സമയ രഥത്തിലുള്ള ഈ യാത്ര ചരിത്രത്തിൽ തന്നെ ഇടം നേടുകയാണ്. അധികാരം കൈയ്യിലില്ല, സഹിച്ച അപമാനങ്ങൾ ഏറെയാണ്.

നിഷ്കരുണം തന്നെ തേജോവധം ചെയ്തവരേ പോലും പുഞ്ചിരി കൊണ്ടു നേരിട്ട മഹാനുഭാവാ, അങ്ങയ്ക്ക് സാധാരണക്കാരായ ജനങ്ങൾ തന്ന ഈ ആദരവ്, ഈ നിഷ്കളങ്ക സ്നേഹം, അതിനോളം വരില്ല ഒരു ബഹുമതിയും.

പക്ഷേ.. അതു കാണാൻ അങ്ങയ്ക്കാകില്ലല്ലോ…?മറ്റു പൊതു പ്രവർത്തകർക്കു മാതൃകയാകട്ടേ… ഈ OC യുടെ ഓർമ്മകൾ.

shortlink

Related Articles

Post Your Comments


Back to top button