CinemaLatest News

ധ്രുവനച്ചത്തിരത്തിൽ നിന്നും ഐശ്വര്യ രാജേഷ് പുറത്ത്, അഭിനയിച്ച രം​ഗങ്ങളും നീക്കും

കാസ്റ്റ് ലിസ്റ്റിൽ നിന്നും ഐശ്വര്യയുടെ പേര് നീക്കം ചെയ്തു

വിക്രത്തിന്റെ 2016 ൽ ഷൂട്ടിംങ് ഏകദേശം പൂർണ്ണമായി പൂർത്തിയാക്കിയ ചിത്രം ധ്രുവനച്ചത്തിരം ഇപ്പോഴും വെളിച്ചം കാണാതിരിക്കുകയാണ്.

റിലീസ് ഉടനെയുണ്ടാകുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ നടി ഐശ്വര്യ രാജേഷിനെ ഈ ചിത്രത്തിൽ നിന്നും ഒഴിവാക്കിയതായാണ് പുറത്ത് വരുന്ന വിവരം. യൂ ട്യൂബിലെ കാസ്റ്റ് ലിസ്റ്റിൽ നിന്നും ഐശ്വര്യയുടെ പേര് നീക്കം ചെയ്തു.

വിക്രത്തിന്റെ ഡേറ്റ് ലഭിക്കാത്തതിനാൽ തിരക്കഥ പോലെ സിനിമ ചിത്രീകരണം നടത്താൻ കഴിഞ്ഞില്ലെന്നും സങ്കീർണ്ണതകൾ ഒഴിവാക്കാനാണ് ഐശ്വര്യയുടെ ഭാ​ഗങ്ങൾ നീക്കിയതെന്നുമാണ് വിശദീകരണം.

shortlink

Related Articles

Post Your Comments


Back to top button