CinemaLatest News

ചാർലി ചാപ്ലിന്റെ മകളും പ്രശസ്ത അഭിനേത്രിയുമായ ജോസഫൈൻ അന്തരിച്ചു

എട്ട് മക്കളിൽ മൂന്നാമത്തെ ആളായിട്ടായിരുന്നു ജനനം

കോമഡി ഇതിഹാസം ചാർളി ചാപ്ലിന്റെ മകളും അഭിനേതാവുമായ ജോസഫിൻ ചാപ്ലിൻ (74) അന്തരിച്ചു. ജൂലൈ 13 ന് പാരീസിലായിരുന്നു അന്ത്യം.

കാലിഫോർണിയയിലെ സാന്റാ മോണിക്കയിൽ ജനിച്ച ജോസഫിൻ, ചാപ്ലിൻ ചാർളി ചാപ്ലിനും ഊന ഒനീലിനും എട്ട് മക്കളിൽ മൂന്നാമത്തെ ആളായിട്ടായിരുന്നു ജനനം.

ലൈംലൈറ്റ് എന്ന ചിത്രത്തിലൂടെ ചെറുപ്പത്തിൽ തന്നെ തന്റെ കരിയർ ജോസഫിൻ ആരംഭിച്ചു.

1972-ൽ പിയർ പൗലോ പസോളിനിയുടെ അവാർഡ് നേടിയ ചിത്രമായ ‘ദി കാന്റർബറി ടെയിൽസ്’, റിച്ചാർഡ് ബാൽഡൂച്ചിയുടെ ലോദർ ഡെസ് ഫെവ്സ്’ എന്നിവയിൽ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

shortlink

Post Your Comments


Back to top button