CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWS

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ അധിക്ഷേപം: നടൻ വിനായകനെ പോലീസ് ചോദ്യം ചെയ്തു

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ നടൻ വിനായകനെ പോലീസ് ചോദ്യം ചെയ്തു. കലൂരിലെ വീട്ടിലായിരുന്നു ചോദ്യം ചെയ്യൽ. വിനായകൻ മൂന്ന് ദിവസത്തിനകം സ്‌റ്റേഷനിൽ ഹാജരാകണമെന്ന് പോലീസ് നോട്ടീസ് നൽകി. സംഭവവുമായി ബന്ധപ്പെട്ട് വിനായകന്റെ മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു.

കലാപാഹ്വാനത്തിനും മൃതദേഹത്തെ അപമാനിച്ചതിനുമുള്ള വകുപ്പുകൾ ചുമത്തിയാണ് വിനായകനെതിരെ കേസെടുത്തിരിക്കുന്നത്. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതി. എറണാകുളം ഡിസിസിയാണ് നടനെതിരെ നടപടി തേടി പൊലീസിനെ സമീപിച്ചത്. എറണാകുളം ജില്ലാ കോൺഗ്രസ് (ഐ) കമ്മിറ്റി ജനറൽ സെക്രട്ടറി അജിത് അമീർ ബാവയാണ് പൊലീസിൽ പരാതി നൽകിയത്.

‘നീ ഗർഭിണി ആയിരുന്നപ്പോൾ കണ്ട നിന്റെ….’, അച്ഛനെപ്പോലെ കണ്ടയാളുടെ വാക്കുകൾ, അപമാനം കൊണ്ട് തല കുനിഞ്ഞു: ലക്ഷ്മി പ്രിയ

പെട്ടന്നുള്ള പ്രകോപനത്തിലായിരുന്നു ഫേസ്ബുക്ക് ലൈവെന്ന് വിനായകൻ പോലീസിനോട് പറഞ്ഞു. സംഭവത്തിൽ കഴിഞ്ഞ ദിവസം ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും വിനായകൻ എത്തിയിരുന്നില്ല. വിവാദ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതിന് പിന്നാലെ താരം പോസ്റ്റ് പിൻവലിച്ചിരുന്നു. എന്നാൽ, അതിനകം വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെട്ടു. തുടർന്ന് വ്യാപക പ്രതിഷേധമാണ് വിനായകനെതിരെ ഉയരുന്നത്.

shortlink

Related Articles

Post Your Comments


Back to top button