CinemaLatest News

കാലിൽ തൊടാനായി സ്റ്റേജിലേക്ക് ചാടിക്കയറി ആരാധകൻ; ഓടിമാറി വിജയ് ദേവരക്കൊണ്ട

പുതിയ സിനിമ ബേബിയുടെ സക്സസ് മീറ്റിങ്ങിനിടെയാണ് പ്രസ്തുത സംഭവം

തെലുങ്ക് സൂപ്പർ താരം വിജയ് ദേവരകൊണ്ടയോടുള്ള സ്നേഹവും ആരാധനയും പ്രകടിപ്പിക്കാൻ ആരാധകൻ ഓടിക്കയറിയത് സ്റ്റേജിലേക്ക്.

വിജയുടെ പുതിയ സിനിമ ബേബിയുടെ സക്സസ് മീറ്റിങ്ങിനിടെയാണ് പ്രസ്തുത സംഭവം നടന്നത്.

വിജയ് സ്റ്റേജിൽ പ്രസം​ഗിച്ചുകൊണ്ട് നിൽക്കവേയാണ് സംഭവം. സെക്യൂരിറ്റി വലയം ഭേദിച്ച് ഓടിയെത്തിയ ആളെ കണ്ട് പരിഭ്രമിച്ച് ഓടിമാറുകയായിരുന്നു നടൻ ദേവരകൊണ്ട.

എന്നാൽ പിന്നീട് ആരാധകനാണ് എന്ന് മനസിലായതോടെ കൂടെ നിർത്തി ഫോട്ടോ എടുത്തിട്ടാണ് വിജയ് ആരാധകനെ വിട്ടത്.

shortlink

Related Articles

Post Your Comments


Back to top button