CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ‘ഡിഎൻഎ’: ഒഫീഷ്യൽ പോസ്റ്റർ പുറത്ത്

കൊച്ചി: ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെവി അബ്ദുൾ നാസർ നിർമ്മിച്ച് ടിഎസ്സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ‘ഡിഎൻഎ’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സുപ്പർ സ്റ്റാർ സുരേഷ് ഗോപി, ഗോകുൽ സുരേഷ് ഗോപി എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

നൂറു ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വരുന്നത്. വൻ ബഡ്‌ജറ്റിലൊരുങ്ങുന്ന ഈ ചിത്രം പൂർണ്ണമായും അക്ഷൻ ക്രൈം ത്രില്ലർ ജോണറിലുടെയാണ് അവതരിപ്പിക്കുന്നത്. സമീപകാലത്തെ ഏറ്റം മികച്ച ആക്ഷൻ ചിത്രമായിരിക്കുമിത്.

ഇത് കേരളത്തിൽ നടന്നതായതുകൊണ്ട് ഒറ്റപ്പെട്ട സംഭവമാക്കും, തെറ്റ് ചെയ്തവർ നമ്മളാണ്: വിവേക് ​ഗോപൻ

സ്റ്റണ്ട് സിൽവ, പഴനിരാജ്, കനൽക്കണ്ണൻ, റൺ രവി, എന്നിങ്ങനെ ദക്ഷിണേന്ത്യൻ സിനിമയിലെ നാലു മികച്ച ആക്ഷൻ – കൊറിയോഗ്രാഫർമാരാണ് സംഘട്ടനം ഒരുക്കിയിരിക്കുന്നത്. യുവനടൻ അഷ്ക്കർ സൗദാനാണ് ഈ ചിത്രത്തിലെ നായകൻ. ലഷ്മി റായ് ആണ് ഈ ചിത്രത്തിലെ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഹന്ന റെജി കോശി, ഇനിയ, സാസ്വിക, ഗൗരി നന്ദ, സീതാ പാർവ്വതി, അജു വർഗീസ്, രൺജി പണിക്കർ, ഇർഷാദ്, കോട്ടയം നസീർ, പത്മരാജ് രതീഷ്, കൈലാഷ്, രാജാ സാഹിബ്, സെന്തിൽ കൃഷ്ണ, റിയാസ് ഖാൻ, പൊൻ വണ്ണൻ, രവീന്ദ്രൻ, ഡ്രാക്കുള സുധീർ, ഇടവേള ബാബു, കുഞ്ചൻ, അമീർ നിയാസ്, ശിവാനി, അമീർ നിയാസ്, കലാഭവൻ ഹനീഫ്, റോമ, സൂര്യ രാജേഷ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം ബാബു ആൻ്റെണിയും പ്രധാന വേഷത്തിലെത്തുന്നു.

എന്റെ സിനിമയില്‍ ആര്‍എസ്എസ് ശാഖ കാണിക്കും, അച്ഛന്‍ ബിജെപി രാഷ്ട്രീയം തെരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ തീരുമാനം: മുരളി ഗോപി

എകെ സന്തോഷാണ് ഈ ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. പ്രശസ്ത നടി കനിഹയാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. സംഗീതം – ശരത്, ഛായാഗ്രഹണം – രവിചന്ദ്രൻ, എഡിറ്റിംഗ്‌ – ജോൺ കുട്ടി, കലാസംവിധാനം – ശ്യാംകാർത്തികേയൻ, രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം – നാഗരാജൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അനിൽ മേടയിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ജസ്റ്റിൻ കൊല്ലം, ആൻ്റണി കുട്ടമ്പുഴ. പ്രൊഡക്ഷൻ കൺട്രോളർ – അനീഷ് പെരുമ്പിലാവ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button