CinemaLatest News

അതെന്റെ പ്രിയ ചിത്രവും കഥാപാത്രവും, ജ്യോതികയാണ് ആദ്യം പറഞ്ഞത്: ഹിറ്റ് ചിത്രത്തെക്കുറിച്ച് നടൻ സൂര്യ

മാതൃകാ ദമ്പതികളെന്നാണ് ഇരുവരും അറിയപ്പെടുന്നത്

 

തമിഴിലെ സൂപ്പർ താര ജോടികളാണ് സൂര്യയും ജ്യോതികയും. മാതൃകാ ദമ്പതികളെന്നാണ് ഇരുവരും അറിയപ്പെടുന്നത്.

ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിച്ചത്. സൂര്യയുടെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് കാക്ക കാക്ക.

പോലീസ് ഓഫീസറായാണ് താരം വേഷമിട്ടത്. തന്റെ പ്രിയപ്പെട്ട ചിത്രം പുറത്തിറങ്ങിയിട്ട് 20 വർഷമായെന്നാണ് താരം പങ്കുവച്ച കുറിപ്പിൽ പറയുന്നത്.

എനിക്ക് എല്ലാം തന്ന ചിത്രമാണിത്, കാക്ക കാക്ക. അതിലെ അൻപുചെൽവനെന്ന കഥാപാത്രം അത്രമേൽ പ്രിയപ്പെട്ടതാണെന്നും സൂര്യ എഴുതി.

​ഗൗതം വാസുദേവ് സംവിധാനം ചെയ്ത്, സൂര്യയും ജ്യോതികയും പ്രധാന വേഷത്തിലെത്തിയ ചിത്രം കൂടിയാണിത്. എസിപി അൻപുസെൽവനെന്ന കഥാപാത്രത്തെ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button