CinemaLatest News

ആമീർ ഖാൻ ബോളിവുഡ് സൂപ്പർ താരമാണ്, അന്ന് നിലത്തിരുന്ന് ഓറഞ്ച് കഴിച്ച് അത്ഭുതപ്പെടുത്തി: റിയാസ് ഖാൻ

താര ജാഡകളില്ലാത്ത മനുഷ്യനെയാണ് ആമീറിൽ കണ്ടത്

ബോളിവുഡ് സൂപ്പർ താരം ആമീർ ഖാൻ തന്നെ എന്നും അത്ഭുതപ്പെടുത്തുന്ന നടനാണെന്ന് റിയാസ് ഖാൻ.

സൂര്യ ചിത്രം ​ഗജിനിയുടെ റീമേക്കിലാണ് റിയാസ് ഖാൻ ആമീർ ഖാനൊപ്പം അഭിനയിച്ചത്. താര ജാഡകളില്ലാത്ത മനുഷ്യനെയാണ് ആമീറിൽ കണ്ടത്.

ബോളിവുഡ് സൂപ്പർ താരം ആണെങ്കിലും ലാളിത്യമുള്ള സ്വഭാവം, ഷൂട്ടിങ്ങിനിടക്ക് നടന്നു വന്ന് ഒരു ഓറഞ്ച് തന്നു, ഞങ്ങൾ രണ്ടുപേരും നിലത്തിരുന്ന് കഴിച്ചു.

പിന്നീട് ഒരു കോഫീ ഷോപ്പിൽ പോയി കോഫി കുടിച്ചു, എത്ര വിനയത്തോടെയാണ് പെരുമാറുന്നത്, തികച്ചും സാധാരണക്കാരിലൊരാളായി സെറ്റിൽ ഇടപെടുന്ന ആമീറിനെ കണ്ട് സന്തോഷം തോന്നിയെന്നും റിയാസ് ഖാൻ.

shortlink

Related Articles

Post Your Comments


Back to top button