CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘ദുൽഖർ എന്റെയും എല്ലാവരുടെയും സ്വീറ്റ്ഹേർട്ട് ആണ്, കിംഗ് ഓഫ് കൊത്ത ഏറെ പ്രതീക്ഷയുള്ള ചിത്രം’: ശാന്തികൃഷ്ണ

കൊച്ചി: ഓണത്തിന് പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന കിംഗ് ഓഫ് കൊത്തയുടെ ഓരോ അപ്ഡേറ്റും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. ഇപ്പോൾ ഇതാ ചിത്രത്തിനെക്കുറിച്ചും ദുൽഖറിനെക്കുറിച്ചും കിംഗ് ഓഫ് കൊത്തയിൽ മാലതി എന്ന കഥാപാത്രമായെത്തുന്ന ശാന്തികൃഷ്ണ പറഞ്ഞ വാക്കുകളാണ് ശ്രേദ്ധേയമാകുന്നത്.

‘രണ്ടാമത്തെ ജനറേഷൻ ആൾക്കാരുമായാണ് ഞാൻ വർക്ക് ചെയ്യുന്നത്. ജോഷി സാറിന്റെ കൂടെയും മമ്മൂക്കയുടെ കൂടെയും കൗരവർ എന്ന പടം ചെയ്തിട്ടുണ്ട്. അന്ന് തിലകൻ ചേട്ടൻ ഉണ്ടായിരുന്നു ആ ചിത്രത്തിൽ. ഇന്ന് ഇപ്പോൾ കിംഗ് ഓഫ് കൊത്തയിൽ ഷമ്മി തിലകൻ, അഭിലാഷ് ജോഷി, ദുൽഖർ സൽമാൻ ഇവരോടൊപ്പം അഭിനയിക്കുന്നു. മമ്മൂക്ക, തിലകൻ, ജോഷി സാറിന്റെ നെക്സ്റ്റ് ജനറേഷനിൽ ഒരു പടം ചെയ്യാൻ സാധിച്ചതിൽ അഭിനേത്രി എന്ന നിലയിൽ എനിക്ക് ഒത്തിരി സന്തോഷം നൽകുന്നു.

‘ബാല തന്നെയാണ് കോടതി’: ‘ചെകുത്താന്‍’ വിവാദത്തിൽ ബാലയെ പിന്തുണച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി

ദുൽഖർ സൽമാൻ എല്ലാവരുടെയും സ്വീറ്റ്ഹേർട്ട് ആണ്, എന്റെയും കൂടിയാണ്. കൊത്ത മുഴുനീള ദുൽഖർ ചിത്രമാണ്, ദുൽഖറിന്റെ പടത്തിൽ ഞാൻ ഒരു ചെറിയ വേഷം ചെയ്യുന്നു. അതിൽ എനിക്ക് ഒത്തിരി സന്തോഷം ഉണ്ട്. എനിക്ക് പ്രിയപ്പെട്ട ദുൽഖറിനോടൊപ്പം ആദ്യത്തെ ഒരു പടം ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്ത ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്’. ശാന്തികൃഷ്ണ വ്യക്തമാക്കി.

സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു.

സംഘട്ടനം: രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ: നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ്, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, മേക്കപ്പ്: റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, സ്റ്റിൽ: ഷുഹൈബ് എസ്ബികെ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, മ്യൂസിക്: സോണി മ്യൂസിക്, പിആർഓ: പ്രതീഷ് ശേഖർ.

shortlink

Related Articles

Post Your Comments


Back to top button