GeneralLatest NewsNEWSTV Shows

അനാഥ മന്ദിരത്തിലാണ് കഴിഞ്ഞത്, കാലില്‍ ചവിട്ടി ഞരമ്പ് വരെ ചതച്ചു: ജിനുവിനെതിരെ കൂടുതൽ ആരോപണവുമായി ഭാര്യ തനൂജ

ഞങ്ങളെ അന്വേഷിച്ച്‌ ജിനു വരുമെന്ന് കരുതി.

കോമഡിസ്റ്റാർ താരം ജിനു ഗോപി തന്നെയും മകളെയും സംരക്ഷിക്കുന്നില്ലെന്നും മറ്റൊരു സ്ത്രീക്കൊപ്പമാണ് ഇപ്പോള്‍ കഴിയുന്നതെന്നും ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്ന സാഹചര്യമുണ്ടെന്ന വെളിപ്പെടുത്തൽ നടത്തി ഭാര്യ തനൂജ. മകളെയും കൂട്ടി ജിനു ഗോപിയെ കാണാൻ കഴിഞ്ഞ ദിവസം തനൂജ ചെന്നപ്പോള്‍ മകളുടെ പിതൃത്വം അംഗീകരിക്കാൻ തയ്യാറാവാതെ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് ജിനു ആവശ്യപ്പെട്ടത് തനൂജ സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ട വീഡിയോയിലൂടെ പറഞ്ഞിരുന്നു.

തനിക്ക് ഭര്‍ത്താവായി വന്നില്ലെങ്കിലും മകള്‍ക്ക് അവളുടെ അച്ഛൻ എന്ന രീതിയില്‍ സംരക്ഷണം നല്‍കാൻ ജിനു ഗോപി തയ്യാറാകണമെന്നാണ് തനൂജയുടെ ആവശ്യം. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തനൂജ തന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ വെളിപ്പെടുത്തിയത്.

read also: ഞാനും അമൃതയും എന്തിനാണ് പിരിഞ്ഞതെന്ന് ആരെങ്കിലും ചോദിച്ചിട്ടുണ്ടോ? ബാല വെളിപ്പെടുത്തുന്നു

തനൂജയുടെ വാക്കുകൾ ഇങ്ങനെ,

‘ഏഷ്യാനെറ്റിലെ കോമഡി എക്സ്പ്രസ് ഷോയില്‍ പങ്കെടുത്തപ്പോള്‍ മുതല്‍ എനിക്കും ജിനു ഗോപിക്കും സൗഹൃദമുണ്ടായിരുന്നു. അവിടെ വെച്ച്‌ എനിക്ക് പുള്ളിയെ ഇഷ്ടമായി. ‍ഞാനാണ് അങ്ങോട്ട് പോയി പ്രണയം പറഞ്ഞത്. ആദ്യം പുള്ളി ഒഴിഞ്ഞ് മാറി. വീടില്ല, സ്ഥലമില്ല എന്നതൊക്കെയാണ് കാരണമായി പറഞ്ഞത്. പിന്നെയും ഞാൻ പുറകെ നടന്ന് ഇഷ്ടം പിടിച്ച്‌ മേടിച്ചതാണ്. അദ്ദേഹത്തിന് തിരിച്ച്‌ എന്നോട് സ്നേഹം തോന്നാതെ കുട്ടിയുണ്ടാവില്ലല്ലോ. ഞാൻ സംശയരോഗിയല്ല. അദ്ദേഹത്തിന്റെ ഫോണില്‍ പല മെസേജുകളും കണ്ടപ്പോള്‍ ഒരു ഭാര്യ എന്ന രീതിയില്‍ ചോദ്യം ചെയ്തു. എന്റെ സംശയം ശരിയായിരുന്നുവെന്ന് അദ്ദേഹം ഇപ്പോള്‍ തെളിയിച്ച്‌ തന്നു. മെസേജുകള്‍ കണ്ട് ചോദ്യം ചെയ്തശേഷമാണ് അദ്ദേഹം എന്നെയും മകളെയും ഉപേക്ഷിച്ച്‌ പോയത്. ഞങ്ങള്‍ താമസിച്ചിരുന്നത് വാടക വീട്ടിലായിരുന്നു. വാടക കൊടുക്കാനുള്ള പണം ഇല്ലാത്തതിനാല്‍ ഞാനും മോളും അനാഥ മന്ദിരത്തിലേക്ക് മാറി. പിന്നെ അവിടെയായിരുന്നു കുറെനാള്‍.’

‘ഞങ്ങളെ അന്വേഷിച്ച്‌ ജിനു വരുമെന്ന് കരുതി. പക്ഷെ വന്നില്ല. പിന്നീട് അദ്ദേഹത്തിന്റെ തറവാട് വീട്ടിലേക്ക് ചെന്നപ്പോള്‍ തര്‍ക്കമുണ്ടാവുകയും ജിനു ഉപദ്രവിക്കുകയും ചെയ്തു. കാലില്‍ ചവിട്ടി ഞരമ്പ് വരെ ചതച്ചു. അഭിനയവും ഡബ്ബിങും ചെയ്യില്ലെന്ന് ഞാൻ വാക്ക് കൊടുത്തശേഷമാണ് എന്നെ ജിനു വിവാഹം കഴിച്ചത്. കുഞ്ഞ് തന്റേതല്ലെന്ന് ജിനു പറഞ്ഞശേഷം എന്റെ മോള്‍ക്ക് ഒരു ട്രോമയാണ്. അച്ഛൻ ഒപ്പമില്ലാത്തത് അവളെ വല്ലാതെ ബാധിച്ചിട്ടുണ്ട്. എന്റെ മോള്‍ക്ക് അവളുടെ അപ്പനെ കൊടുക്കണം എന്നത് മാത്രമെ എനിക്കുള്ളൂ. വിവാഹത്തിന് മുമ്ബാണ് ‍ഞാൻ ഗര്‍ഭിണിയായത്. ആറര മാസത്തിലാണ് പ്രസവിച്ചത്. ഹൈ ബിപിയായിരുന്നു. മോള്‍ക്ക് ഇപ്പോഴും ഭയങ്കര സങ്കടമാണ്. ഡിഎൻഎ ടെസ്റ്റിന്റെ കാര്യം ജിനു എന്തിനാണ് പറഞ്ഞതെന്ന് മകള്‍ ഇടയ്ക്കിടെ ചോദിക്കാറുണ്ടെന്നും’, തനൂജ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button