CinemaLatest News

വിവേക് അ​ഗ്നിഹോത്രി ചിത്രത്തിൽ ‘കാന്താരാ’ താരം സപ്തമി ​ഗൗഡ നായികയാകുന്നു

അനുപം ഖേർ അടക്കമുള്ള പ്രശസ്ത താരങ്ങൾ അണി നിരക്കുന്ന ചിത്രമാണിത്

കാന്താര എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെങ്ങും ആരാധകരെ നേടിയ നടിയാണ് സപ്തമി ​ഗൗഡ. കന്നഡ ചിത്രങ്ങളിലാണ് താരം അഭിനയിക്കുന്നത്.

മൂന്നു കാലഘട്ടങ്ങളിലായി നീണ്ടുകിടക്കുന്ന  ചരിത്രത്തിന്റെ ,മണ്ണ് മുറുകെ പിടിക്കാൻ ഒരു ജനത നടത്തിയ പോരാട്ടത്തിന്റെ കഥയാണ് ഋഷഭ് ഷെട്ടി തന്റെ കാന്താര എന്ന ചിത്രത്തിലൂടെ പറഞ്ഞുവച്ചത്. കർണ്ണാടകയുടെ തനതായ ദൈവക്കോലവും, ഉത്തര കേരളത്തിന്റെ തെയ്യവും ഇഴ ചേർന്ന തുളുനാടൻ കഥ കാന്താര പറഞ്ഞപ്പോൾ നായികയായെത്തിയ സപ്തമി ​ഗൗഡയും പ്രശസ്തിയിലേക്കുയർന്നു.

ദി കശ്മീർ ഫയൽസ് എന്ന വമ്പൻ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ വിവേക് അ​ഗ്നിഹോത്രി ഒരുക്കുന്ന ചിത്രമാണ് വാക്സിൻ വാർ, ഈ ചിത്രത്തിലേക്ക് നായികയായി സപ്തമിയെ തിരഞ്ഞെടുത്തിരിക്കുകയാണ്. അനുപം ഖേർ അടക്കമുള്ള പ്രശസ്ത താരങ്ങൾ അണി നിരക്കുന്ന ചിത്രമാണിത്. 2023 ഓ​ഗസ്റ്റ് 23 ന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് വാർത്തകൾ.

അയാം ബുദ്ധ പ്രൊഡക്ഷൻസാണ് വിവേക് അ​ഗ്നിഹോത്രി ചിത്രം നിർമ്മിക്കുന്നത്, രാജ്യം നേരിട്ട കോവിഡ് പ്രതിസന്ധിയും വാക്സിൻ വിതരണവുമാണ് ചിത്രത്തിന്റെ കഥ. സപ്തമിക്കൊപ്പമുള്ള ചിത്രം വിവേക് പുറത്തുവിട്ടു. കാന്താര എന്ന ഒറ്റ ചിത്രം മാത്രം മതി സപ്തമി ​ഗൗഡയെന്ന നടിയെ തിരിച്ചറിയാൻ. സോഷ്യൽ മീഡിയയിലടക്കം സജീവമായ താരത്തിന് വൻ ഫാൻ ഫോളേവേഴ്സാണുള്ളത്.

shortlink

Post Your Comments


Back to top button