GeneralKollywoodLatest NewsMollywoodNEWSWOODs

വിശാല്‍ വിവാഹിതനാകുന്നു: വധു മലയാളത്തിന്റെ പ്രിയ നടി!!

മലയാളിയായ ലക്ഷ്മി കൊച്ചി സ്വദേശിയാണ്.

തെന്നിന്ത്യൻ നടൻ വിശാൽ വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ട്. മലയാളികൾക്ക് ഏറെ പരിചിതയായ നടി ലക്ഷ്മി മേനോനാണ് വധുവെന്നും പ്രചരിക്കുന്ന വാർത്തകളിൽ പറയുന്നു.

കുംകിയിലെ നായികയായി ശ്രദ്ധ നേടിയ ലക്ഷ്മി സുന്ദര പാണ്ഡിയന്‍, കുട്ടി പുലി, ജിഗര്‍താണ്ട, മഞ്ച പൈ, കൊമ്പന്‍, റെക്കൈ, വേതാളം അങ്ങനെ നിരവധി ഹിറ്റ് സിനിമകളില്‍ വേഷമിട്ടിരുന്നു. ദിലീപിന്റെ അവതാരം എന്ന ചിത്രത്തിൽ നായികയായി മലയാളത്തിലും ശ്രദ്ധിക്കപ്പെട്ട ലക്ഷ്മി മേനോൻ പഠനത്തിനായി സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു.

read also: ​ഗർഭിണിയാണോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്? വിശേഷങ്ങൾ തുറന്ന് പറഞ്ഞ് മാളവികയും തേജസും

വിശാലും ലക്ഷ്മിയും ഇതുവരെ വിവാഹ വാർത്തകളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. മലയാളിയായ ലക്ഷ്മി കൊച്ചി സ്വദേശിയാണ്.

shortlink

Related Articles

Post Your Comments


Back to top button