CinemaLatest News

പ്രശസ്ത ഹോളിവുഡ് താരം സാന്ദ്ര ബുള്ളോക്കിന്റെ ഭർത്താവ് അന്തരിച്ചു

നടിയായ സാന്ദ്ര ലോകമെങ്ങും ആരാധകരുള്ള സൂപ്പർ താരമാണ്

പ്രശസ്ത ഹോളിവുഡ് താരം സാന്ദ്ര ബുള്ളോക്കിന്റെ ഭർത്താവ് അന്തരിച്ചു. ബ്രയാൻ റാൻഡൽ ( 57 ) അസുഖത്തെ തുടർന്നാണ് അന്തരിച്ചത്.

എൽഎസ് എന്ന അസുഖത്തെ തുടർന്ന് വർഷങ്ങളായി ചികിത്സയിലായിരുന്നു ബ്രയാൻ. ഭർത്താവ് ഈ രോ​ഗ അവസ്ഥ മറ്റാരോടും പറയരുതെന്ന് പറഞ്ഞിരുന്നതായും അസുഖ വിവരം സ്വകാര്യമായി വെക്കണമെന്ന് ആവശ്യപ്പെട്ടതിനാലും ഇത്രനാളും ആരോടും പറഞ്ഞില്ലെന്നും സാന്ദ്ര.

സാന്ദ്രയുടെ കുടുംബം പുറത്തിറക്കിയ പത്രക്കുറിപ്പിൽ ബ്രയാന്റെ രോ​ഗ വിവരം സ്വകാര്യമായി സംരക്ഷിക്കേണ്ടി വന്നെന്നും ചികിത്സാ സമയത്ത് എല്ലാ പിന്തുണയും നൽകി കൂടെ നിന്ന ഡോക്ടർമാരെയും നഴ്സുമാരെയും ഓർക്കുന്നുവെന്നും എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കി.

സാന്ദയ്ക്കും ബ്രയാനും മൂന്ന് കുട്ടികളാണ് ഉള്ളത്. ബ്രയാന്റെ മരണവുമായി ബന്ധപ്പെട്ട് പൊരുത്തപ്പെടുവാൻ സമയം ആവശ്യമാണെന്നും പൊതു ജനങ്ങൾ സഹകരിക്കണമെന്നും താരം വ്യക്തമാക്കി. ഹോളിവുഡ് നടിയായ സാന്ദ്ര ലോകമെങ്ങും ആരാധകരുള്ള സൂപ്പർ താരമാണ്. നിരവധി വമ്പൻ ഹിറ്റ് ചിത്രങ്ങളാണ് താരത്തിന്റെ ക്രെഡിറ്റിൽ ഉള്ളത്. ഭർത്താവ് തന്റെ ജീവിതത്തിലെ സ്നേഹം കണ്ടെത്തിയ വ്യക്തിയാണെന്നാണ് സാന്ദ്ര പറഞ്ഞിരുന്നത്. സിനിമാ മേഖലയിലുള്ളവരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തിയത്.

 

shortlink

Related Articles

Post Your Comments


Back to top button