CinemaGeneralKollywoodLatest NewsNEWSWOODs

ഒടുവിൽ പ്രിയതമന്റെ മുഖം വെളിപ്പെടുത്തി നടി കാർത്തിക

ആരാണ് വരനെന്ന അന്വേഷണത്തിലായിരുന്നു ആരാധകർ

അവസാനം ഭാവി ഭർത്താവിനെ വെളിപ്പെടുത്തിയിരിക്കുകയാണ് നടി കാർത്തിക. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഇൻസ്റ്റാഗ്രാമിൽ വിവാഹനിശ്ചയ സമയത്തെ ചിത്രങ്ങൾ നടി പങ്കുവച്ചിരുന്നു.

എന്നാൽ ഭാവി വരന്റെ മുഖം മറച്ചാണ് നടി ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചത്. പ്രതിശ്രുതവരന്റെ ഐഡന്റിറ്റി വെളിപ്പെടുത്താതിരുന്നതോടെ ആരാണ് വരനെന്ന അന്വേഷണത്തിലായിരുന്നു ആരാധകർ. തന്റെ ഭാവി ഭർത്താവ് രോഹിത് മേനോനാണെന്നും വരന്റെ മുഖം വെളിപ്പെടുത്തുകയും ചെയ്തിരിക്കുകയാണ് നടി.

ഇഷ്ടപ്പെടുക എന്നത് മാന്ത്രികമാണ്. “നിങ്ങൾക്കൊപ്പം നടക്കാനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു എന്നാണ് പ്രിയതമനൊപ്പമുള്ള ചിത്രം പങ്കുവച്ച് കാർത്തിക കുറിച്ചത്. കോ എന്ന ചിത്രമാണ് നടിയുടെ ഏറ്റവും ഹിറ്റ് തമിഴ് ചിത്രം. ദമ്പതികളുടെ മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button