CinemaLatest News

ജയിലർ ചിത്രത്തിലെ അഭിനയത്തെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞു, മറുപടിയും കിട്ടി: അഖിൽ മാരാർ

അത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന അതുല്യ പ്രതിഭ

ബി​ഗ്ബോസ് കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടി, ആരാധകരെ സൃഷ്ട്ടിച്ച താരമാണ് അഖിൽ മാരാർ. അഖിലിന്റെ പേരടക്കം പലരും വൻ വിവാദമാക്കാൻ അടുത്തിടെ ശ്രമിച്ചിരുന്നു. പേരിലെ മാരാർ എന്നത് സവർണ്ണ സൃഷ്ടിയാണ് എന്ന തരത്തിലായിരുന്നു ആരോപണങ്ങൾ ഉയർന്നത്.

ബിഗ് ബോസ് കപ്പിനേക്കാളും ഏറ്റവും വലിയ സന്തോഷം ലാലേട്ടനുമായി നേരിൽ സംസാരിക്കാനും ഇടപഴകാനും കഴിഞ്ഞു എന്നുള്ളതാണ്. ഇത്തവണ വിഷുവിന് കൈനീട്ടം തന്നതും ലാലേട്ടൻ. മറ്റുള്ളവരേക്കാൾ ഒരൽപം സൗഭാഗ്യം എനിക്ക് കൂടുതൽ ഉണ്ടായത് അദ്ദേഹത്തിന് പായസം വെച്ച് നൽകാനും ചായ ഇട്ടു നൽകാനും എനിക്ക് കഴിഞ്ഞു.

അതിലുപരി പായസം ഞാൻ ഉണ്ടാക്കിയത് ഞാൻ തന്നെയാണ് സ്പൂണിൽ അദ്ദേഹത്തിൻ്റെ വായിലേക്ക് പകർന്നതും. ഇത്രയേറെ സ്നേഹിച്ച ഒരു മനുഷ്യൻ. അത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന അതുല്യ പ്രതിഭ. അദ്ദേഹം അതി ഗംഭീരമാക്കി എന്ന് കേൾക്കുന്ന ജയിലർ സിനിമയുടെ വിശേഷം ഞാൻ നേരിട്ട് പറയാനും അതിൻ്റെ മറുപടി ലഭിക്കാനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അഖിൽ വ്യക്തമാക്കി.

അഖിൽ പങ്കുവച്ച എഴുത്ത് വായിക്കാം

ബിഗ് ബോസ് കപ്പിനേക്കാളും ഏറ്റവും വലിയ സന്തോഷം ലാലേട്ടനുമായി നേരിൽ സംസാരിക്കാനും ഇടപഴകാനും കഴിഞ്ഞു എന്നുള്ളതാണ്.
ഇത്തവണ വിഷുവിന് കൈനീട്ടം തന്നതും ലാലേട്ടൻ. മറ്റുള്ളവരേക്കാൾ ഒരൽപം സൗഭാഗ്യം എനിക്ക് കൂടുതൽ ഉണ്ടായത് അദ്ദേഹത്തിന് പായസം വെച്ച് നൽകാനും ചായ ഇട്ടു നൽകാനും എനിക്ക് കഴിഞ്ഞു.

അതിലുപരി പായസം ഞാൻ ഉണ്ടാക്കിയത് ഞാൻ തന്നെയാണ് സ്പൂണിൽ അദ്ദേഹത്തിൻ്റെ വായിലേക്ക് പകർന്നതും. ഇത്രയേറെ സ്നേഹിച്ച ഒരു മനുഷ്യൻ. അത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന അതുല്യ പ്രതിഭ. അദ്ദേഹം അതി ഗംഭീരമാക്കി എന്ന് കേൾക്കുന്ന ജയിലർ സിനിമയുടെ വിശേഷം ഞാൻ നേരിട്ട് പറയാനും അതിൻ്റെ മറുപടി ലഭിക്കാനും കഴിയുമ്പോൾ മനസ്സിൻ്റെ ആനന്ദം അനിർവചനീയമാണ്. Love you ലാലേട്ടാ എന്നാണ് അഖിൽ കുറിച്ചത്.

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button