CinemaLatest News

ഇടവേളകളില്ലാതെ സിനിമാപ്രവർത്തകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സഹോദരൻ ഇടവേള ബാബുവിന് പിറന്നാൾ ആശംസകൾ: മോഹൻലാൽ

അമ്മനത്ത് ബാബു ചന്ദ്രനെന്ന പേര് ആളുകൾ മറന്നു

 

അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകളുമായി നടൻ മോഹൻലാൽ. തന്റ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആശംസകൾ അറിയിച്ചത്. ഇടവേളകളോ വിശ്രമമോ കൂടാതെ, വർഷങ്ങളായി സിനിമാപ്രവർത്തകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന എൻ്റെ പ്രിയ സഹോദരൻ ഇടവേള ബാബുവിന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾനേരുന്നുവെന്നാണ് ലാലേട്ടൻ കുറിച്ചത്.

ഇടവേള ബാബുവിന്റെ മനോഹരമായൊരു ചിത്രവും ലാലേട്ടൻ തന്റെ പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. 1982 ലെ ആദ്യചിത്രമായ ഇടവേളയിൽ അഭിനയിച്ചതോടെയാണ് ഇടവേള ബാബു എന്ന പേര് ലഭിക്കുന്നത്. പിന്നീടങ്ങോട്ട് അമ്മനത്ത് ബാബു ചന്ദ്രനെന്ന പേര് ആളുകൾ മറന്നു, ഇടവേള ബാബു എന്ന പേര് മാത്രം ഉപയോ​ഗിക്കുകയായിരുന്നു. ഇന്നും പലർക്കും ബാബു ചന്ദ്രനെന്ന പേരിന് പകരം ഇടവേള ബാബു എന്ന പേര് മാത്രമാണ് അറിയുക. ബാബുവിന്റെ ചിത്രം മനോഹരമായെന്നും, പിറന്നാൾ ആശംസകൾ നേരുന്നുവെന്നും നിരവധി ആരാധകർ കമന്റുകളുമായെത്തി.

മോഹൻലാൽ പങ്കുവച്ച കുറിപ്പ് വായിക്കാം

ഇടവേളകളോ വിശ്രമമോ കൂടാതെ, വർഷങ്ങളായി സിനിമാപ്രവർത്തകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന എൻ്റെ പ്രിയ സഹോദരൻ ഇടവേള ബാബുവിന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.

 

 

 

shortlink

Related Articles

Post Your Comments


Back to top button