CinemaLatest News

ഒരൊറ്റ അംഗീകൃത യൂനാനി ഡോക്ടർമാർ പോലും സിദ്ദിഖിനെ ചികിത്സിച്ചിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് കെയുഎംഎ

യൂനാനി ചികിത്സാ വിഭാഗത്തെ അടച്ചാക്ഷേപിക്കുന്ന പ്രവണത ശരിയല്ല

കരൾ രോ​ഗത്തെ തുടർന്ന് അന്തരിച്ച സംവിധായകൻ സിദ്ദിഖ് യുനാനി ചികിത്സാ രീതി അവലംബിച്ചതിനാലാണ് മരിച്ചതെന്ന് പ്രചരണം നടന്നിരുന്നു. ഇതിനെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് കേരള യുനാനി മെഡിക്കൽ അസോസിയേഷൻ.

കേരള യുനാനി മെഡിക്കൽ അസോസിയേഷൻ പങ്കുവച്ച കുറിപ്പ് വായിക്കാം

പ്രശസ്ത സംവിധായകൻ സിദ്ദിഖിന്റെ മരണം കേരളത്തിന്റെ തീരാനഷ്ടമാണ്, സംവിധായകൻ സിദ്ദിഖിനെ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്റ്റർ ചെയ്ത ഒരൊറ്റ അംഗീകൃത യൂനാനി ഡോക്ടർമാർ പോലും ചികിത്സിച്ചിട്ടില്ല എന്ന് വ്യക്തമായിരിക്കെ, അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി യൂനാനി ചികിത്സാ വിഭാഗത്തെ അടച്ചാക്ഷേപിക്കുന്ന പ്രവണത ശരിയല്ല.

മാത്രമല്ല ശാസ്ത്രീയമായി മരണകാരണമറിയുന്നതിന് മുമ്പ് തന്നെ ദിനംപ്രതി ആയിരക്കണക്കിന് രോഗികൾ ചികിത്സ സ്വീകരിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാർ യൂനാനി ആരോഗ്യ സ്ഥാപനങ്ങളും പ്രൈവറ്റ് ഹോസ്പിറ്റൽ ക്ലിനിക്, മെഡിക്കൽ കോളേജ് തുടങ്ങിയ സംവിധാനങ്ങൾ ഉള്ള യൂനാനി വൈദ്യശാസ്ത്രത്തെ പ്രതിക്കൂട്ടിൽ നിർത്തിയത് ശക്തമായ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കേരള യൂനാനി മെഡിക്കൽ അസോസിയേഷൻ മനസ്സിലാക്കുന്നത്.

ഇത്തരക്കാർക്ക് എതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ കേരള യൂനാനി മെഡിക്കൽ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചിരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button