CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWS

അമിത് ചക്കാലക്കൽ കേന്ദ്ര കഥാപാത്രമാകുന്ന ‘പ്രാവ്’: ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്തു

കൊച്ചി: അമിത് ചക്കാലക്കൽ, സാബുമോൻ അബ്ദുസമദ്, മനോജ്.കെ.യു, ആദർശ് രാജ, അജയൻ തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രാവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയയിൽ കൂടി റിലീസ് ചെയ്തു.

പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം സിഇറ്റി സിനിമാസിന്റെ ബാനറിൽ തകഴി രാജശേഖരൻ ആണ് നിർവഹിക്കുന്നത്. തിരുവനന്തപുരത്തും പരിസര പ്രദേശത്തുമായി ചിത്രീകരണം പൂർത്തിയാക്കിയ പ്രാവ് സെപ്റ്റംബർ 15നു തിയേറ്ററുകളിലേക്കെത്തും. വേഫേറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.

പാവം കഷ്ട്ടപ്പെട്ട് ഈ നിലയിലെത്തി, കാഴ്ച്ച പരിമിതിയുള്ള അധ്യാപകനെ പരിഹസിച്ചവർക്കെതിരെ നടപടി വേണം; ഉണ്ണി മുകുന്ദൻ

ഛായാഗ്രഹണം : ആന്റണി ജോ, ഗാനരചന : ബികെ ഹരിനാരായണൻ, സംഗീതം : ബിജി ബാൽ, പ്രൊഡക്ഷൻ ഡിസൈനർ : അനീഷ് ഗോപാൽ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, മേക്കപ്പ് : ജയൻ പൂങ്കുളം, എഡിറ്റിംഗ് : ജോവിൻ ജോൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : ഉണ്ണി കെആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : എസ് മഞ്ജുമോൾ, പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ : കരുൺ പ്രസാദ്, സ്റ്റിൽസ് : ഫസ ഉൾ ഹഖ്, ഡിസൈൻസ് : പനാഷേ, പിആർഓ: പ്രതീഷ് ശേഖർ. എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

shortlink

Related Articles

Post Your Comments


Back to top button