GeneralLatest NewsMollywoodNEWSWOODs

ജീത്തു ജോസഫ് -മോഹൻലാൽ ടീമിൻ്റെ നേര് ആരംഭിച്ചു

ശാന്തി മായാദേവിയെന്ന പുതിയ തിരക്കഥാകൃത്തിനേക്കൂടി ജീത്തു ജോസഫ് പരിചയപ്പെടുത്തുന്നു

പൊന്നിൻചിങ്ങമായ ആഗസ്റ്റ് പതിനേഴിനു തലസ്ഥാന നഗരിയിൽ ഒരു പുതിയ സിനിമയുടെ ചിത്രീകരണത്തിനു തുടക്കമിട്ടു. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന ചിത്രമാണ് വഴുതക്കാട് ഫ്രീ മേസൻസ് ക്ലബ്ബിൽ നടന്ന ചടങ്ങോടെ ആരംഭിച്ചത്.

മോഹൻലാൽ നായകനാകുന്ന ഈ ചിത്രത്തിൻ്റെ ആരംഭം കുറിക്കുന്ന ഈ ചടങ്ങിൽ തിരുവനന്തപുരത്തെ മോഹൻലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളും ചലച്ചിത്ര പ്രവർത്തകരും പങ്കെടുത്തത് ഏറെ കൗതുകമായി. ജീത്തു ജോസഫും, ലിൻ്റാ ജീത്തുവും ആദ്യ ദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങിനു തുടക്കമായത്. ആൻ്റണി പെരുമ്പാവൂർ സ്വിച്ചോൺ കർമ്മവും എം.രഞ്ജിത്ത് ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ട് ചിത്രീകരണത്തിന് ആരംഭം കുറിച്ചു.

read also: ചലച്ചിത്ര അക്കാദമി രൂപീകരിച്ചിട്ട് 25 വര്‍ഷം!! ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികൾ നടത്തുമെന്ന് മന്ത്രി

അശോക് കുമാർ, രാജീവ് നാഥ്, ബി.രാകേഷ്, രാജീവ് കുമാർ, കിരീടം ഉണ്ണി, സനിൽ കുമാർ, ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡൻ്റ്, രഘു ചന്ദ്രൻ നായർ, മണിക്കുട്ടൻ, ജഗദീഷ് എന്നിവർ ആശംസകൾ നേർന്നു. ജീത്തു ജോസഫ് ആമുഖ പ്രസംഗവും, ആൻ്റണി പെരുമ്പാവൂർ നന്ദിയും പറഞ്ഞു. ആശിർവ്വാദിൻ്റെ മുപ്പത്തിമൂന്നാമത്തെ ചിത്രമാണിതെന്ന് ആൻ്റണി തൻ്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ആശിർവ്വാദിൻ്റെ അഞ്ചാമത്തെ സിനിമയും മോഹൻലാലിനോടൊത്തുളള നാലാമത്തെ ചിത്രവുമാണിതെന്ന് ജീത്തു ജോസഫും വ്യക്തമാക്കി.

കേടതിയും, നിയമയുദ്ധവുമൊക്കെ കോർത്തിണക്കിയ ഒരു കോർട്ട് റൂം ഡ്രാമയാണ് ഈ ചിത്രം. മോഹൻലാലിനു പുറമേ പ്രിയാമണി, അനശ്വര രാജൻ, ജഗദീഷ്, സിദ്ദിഖ്, നന്ദു, ശ്രീധന്യ, മാത്യു വർഗീസ്, കലേഷ്, ശാന്തി മായാദേവി, ഗണേഷ് കുമാർ, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, രമാദേവി, രശ്മി അനിൽ, ഡോ.പ്രശാന്ത് തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

ശാന്തി മായാദേവിയെന്ന പുതിയ തിരക്കഥാകൃത്തിനേക്കൂടി ജീത്തു ജോസഫ് പരിചയപ്പെടുത്തുന്നു. മമ്മൂട്ടി നായകനായ ഗാന ഗന്ധർവ്വ നിൽ അഭിനയിച്ചു കൊണ്ട് അഭിനയരംഗത്തെത്തിയ ശാന്തി ദൃശ്യം 2, നാലാംമുറ, ചിത്രീകരണം നടന്നു വരുന്ന റാം, വിജയ് നായകനായ ലിയോ എനീ ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്.

വിനായക് ശശികുമാറിൻ്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു.
സതീഷ് ക്കുറുപ്പ് ഛായാഗ്രഹണവും – വി.എസ്.വിനായക് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം ബോബൻ, കോസ്റ്റും ഡിസൈൻ -ലിന്റാ ജീത്തു, മേക്കപ്പ് – അമൽ ചന്ദ്ര .
ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ -സുധീഷ് രാമചന്ദ്രൻ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – സോണി.ജി.സോളമൻ, എസ്.എ.ഭാസ്ക്കരൻ ,അമരേഷ് കുമാർ

സംവിധാന സഹായികൾ – മാർട്ടിൻ ജോസഫ്. ഗൗതം കെ.നായനാർ, അശ്വിൻ സിദ്ധാർത്ഥ്.
സൂരജ്, സെബാസ്റ്റ്യൻ റോഹൻ , സെബാസ്റ്റ്യൻ ജോസ് ആതിര , ജയ് സർവേഷ്യ
ഫിനാൻസ് കൺട്രോളർ- മനോഹരൻ.കെ.പയ്യന്നൂർ
പ്രൊഡക്ഷൻ മാനേജേഴ്സ് –ശശിധരൻ കണ്ടാണിശ്ശേരിൽ, പാപ്പച്ചൻ ധനുവച്ചപുരം
പ്രൊഡക്ഷൻ കൺട്രോളർ-സിദ്ദു പനയ്ക്കൽ.
വാഴൂർ ജോസ്.
ഫോട്ടോ – ബന്നറ്റ്.എം.വർഗീസ്.

shortlink

Related Articles

Post Your Comments


Back to top button