GeneralLatest NewsNEWS

ദേശീയപതാകയുടെ നിറത്തില്‍ കോഴിയെ ചുട്ടു: മലയാളി യൂട്യൂബറുടെ ‘സ്വാതന്ത്രക്കോഴി ചുട്ടത്’ വിവാദത്തിൽ

ദേശീയ പതാകയുടെ നിറങ്ങള്‍ തേച്ചുപിടിപ്പിച്ച കോഴിയെ ചുട്ട ശേഷം അത് കഴിച്ചുകൊണ്ട് സ്വാതന്ത്ര്യ ദിന ആശംസകൾ പറയുന്ന വീഡിയോ

സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാകയുടെ നിറത്തില്‍ കോഴിയെ ചുട്ട യൂട്യൂബർ വിവാദത്തിൽ. സമൂഹമാദ്ധ്യമത്തിലൂടെ ദേശീയപതാകയെ അപമാനിക്കുകയും പൊതുവികാരം വ്രണപ്പെടുത്തുകയും ചെയ്യുന്ന തരത്തിൽ വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ എംഫോര്‍ ടെക്നെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

read also: ‘തൊടരുത് എന്നെ’: നാടോടി സ്ത്രീകളോട് സണ്ണി ഡിയോള്‍, നടനു നേരെ വിമർശനം

സ്വാതന്ത്ര്യദിനത്തില്‍ ‘സ്വാതന്ത്രക്കോഴി ചുട്ടത്’ എന്ന പേരിൽ യൂട്യൂബര്‍ വീഡിയോ പോസ്റ്റ് ചെയ്തതാണ് വിമർശനത്തിന് കാരണം. എംഫോര്‍ ടെക് എന്ന യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ ദേശീയ പതാകയുടെ നിറത്തിലാണ് കോഴികള്‍ക്ക് നിറം നല്‍കിയിരിക്കുന്നത്. ത്രിവര്‍ണ നിറത്തില്‍ കോഴിയെ ചുട്ട് സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാകയെ അപമാനിച്ചെന്നാണ് പരാതി.

ദേശീയ പതാകയുടെ നിറങ്ങള്‍ തേച്ചുപിടിപ്പിച്ച കോഴിയെ ചുട്ട ശേഷം അത് കഴിച്ചുകൊണ്ട് സ്വാതന്ത്ര്യ ദിന ആശംസകൾ പറയുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നുവെന്നാണ് ആക്ഷേപം. സംഭവത്തില്‍ നിയമനടപടി ആവശ്യപ്പെട്ട് ജിതിൻ എസ്. എന്ന യുവാവ് പോലീസില്‍ പരാതി നല്‍കി.

shortlink

Related Articles

Post Your Comments


Back to top button