GeneralLatest NewsMollywoodNEWSWOODs

ബാബുരാജ് ഭക്തപ്രിയം ചിത്രം മനു ഉവാച: ടൈറ്റിൽ പ്രകാശനം നടത്തി ഹരിഹരൻ

ടൈറ്റിൽ പ്രകാശനം കോഴിക്കോട് കെ പി കേശവമേനോൻ ഹാളിൽ നടന്നു

ദക്ഷ ഫ്രെയിംസ് ഇൻ്റർനാഷണൽ എൽ എൽ പി നിർമ്മിച്ച് ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രമാണ് മനു ഉവാച. ഈ ചിത്രത്തിന്റെ പൂജയും ടൈറ്റിൽ പ്രകാശനവും കോഴിക്കോട് കെ പി കേശവമേനോൻ ഹാളിൽ നടന്നു .ചടങ്ങിൽ സ്വാമി ഹംസാനന്ദപുരി ദീപം തെളിയിച്ചു. പ്രശസ്ത സംവിധായകൻ ഹരിഹരൻ ടൈറ്റിൽ പ്രകാശനം നടത്തി.

read also: മമ്മൂട്ടിക്ക് എന്നെ ഇഷ്ടമല്ല, എന്താണ് അതിന്റെ കാര്യമെന്ന് അറിയില്ല: വെളിപ്പെടുത്തലുമായി ഗണേഷ് കുമാര്‍

നിർമ്മൽ പാലാഴി,എം.എ സേവ്യർ, പ്രദീപ് ബാലൻ,ശ്യാമിലി മുരളി, കെ.സി അബു, എം.ബാലകൃഷ്ണൻ, നിർമ്മാതാവ് കണ്ണൻ പെരുമുടിയൂർ, ദക്ഷ ഫ്രെയിംസ് പാർട്ട്ണർ കെ കെ പ്രേമൻ,പ്രഭാകരൻ നറുകര, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കോഴിക്കോടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും.

shortlink

Related Articles

Post Your Comments


Back to top button