CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

നരനിൽ ആദ്യം നായകനായി നിശ്ചയിച്ചത് ഈ സൂപ്പർ താരത്തെ: വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് രഞ്ജൻ പ്രമോദ്

ചിത്രം സംവിധാനം ചെയ്യാൻ ഇരുന്നത് ഹരിഹരൻ ആയിരുന്നു

കൊച്ചി: ജോഷിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി വൻ വിജയം നേടിയ ചിത്രമായിരുന്നു നരൻ. ചിത്രത്തിൽ മുള്ളൻകൊല്ലി വേലായുധൻ എന്ന കഥാപാത്രമായി മോഹൻലാൽ അവിസ്മരണീയമായ പ്രകടനമാണ് നടത്തിയത്. ചിത്രത്തിലെ സാഹസികമായ സംഘട്ടന രംഗങ്ങൾ ഡ്യൂപ്പില്ലാതെ മോഹൻലാൽ അഭിനയിച്ചത് വാർത്തയായിരുന്നു. രഞ്ജൻ പ്രമോദ് രചിച്ച ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചത്.ചിത്രത്തെക്കുറിച്ച് ഇപ്പോൾ വളരെ കൗതുകകരമായ ഒരു വെളിപ്പെടുത്തലുമായി രഞ്ജൻ പ്രമോദ്.

ഈ ചിത്രത്തിൽ ആദ്യം നായകനായി ആലോചിച്ചത് മമ്മൂട്ടിയെ ആയിരുന്നു എന്നും ഈ ചിത്രം സംവിധാനം ചെയ്യാൻ ഇരുന്നത് ഹരിഹരൻ ആയിരുന്നു എന്നും രഞ്ജൻ പ്രമോദ് വ്യക്തമാക്കി. ‘രാജാവ്’ എന്നപേരിൽ ഗൃഹലക്ഷ്മി പ്രൊഡക്ഷൻ ആയിരുന്നു ഈ ചിത്രം നിർമ്മിക്കേണ്ടിയിരുന്നത് എന്നും രഞ്ജൻ പ്രമോദ് പറഞ്ഞു.

അതേസമയം ഇപ്പോൾ കാണുന്ന നരൻ എന്ന ചിത്രത്തിലെ അതിസാഹസിക രംഗങ്ങൾ ഒന്നും അതിൽ ഉണ്ടായിരുന്നില്ല എന്നും രഞ്ജൻ പ്രമോദ് കൂട്ടിച്ചേർത്തു. ആ പ്രൊജക്റ്റ് നടക്കാതെ പോയപ്പോൾ ആണ് മോഹൻലാലിനോട് കഥ പറയുന്നതും, പിന്നീട് ആ ചിത്രം ഇന്ന് കാണുന്ന രീതിയിലേക്ക് രൂപപ്പെട്ടു വന്നതും എന്ന് അദ്ദേഹം പറഞ്ഞു. മരം പിടുത്തം പോലത്തെ സാഹസിക രംഗങ്ങളും ഇത്രയും സംഘട്ടന പ്രാധാന്യവുമുള്ള ഒരു ചിത്രം താൻ മമ്മുക്കയെ നായകനാക്കി സംവിധാനം ചെയ്താൽ പ്രശ്നം ആവും എന്നും തോന്നി. അതോടെയാണ് ആ ചിത്രം മമ്മുക്കയെ വെച്ച് സ്വയം ചെയ്താലോ എന്ന തീരുമാനം ഉപേക്ഷിച്ചത് എന്നും രഞ്ജൻ പ്രമോദ് പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button