CinemaLatest News

സ്വാമിയേ ശരണമയ്യപ്പാ; ശബരിമലയിലെത്തി അയ്യപ്പസ്വാമിയെ തൊഴുത് നടി ​ഗീത

സൂപ്പർഹിറ്റ് ചിത്രത്തിലെ ​ഗീതയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

ചിങ്ങമാസത്തിൽ ശബരിമലയിലെത്തി അയ്യപ്പ സ്വാമിയെ തൊഴുത് പ്രശസ്ത നടി ​ഗീത. ശബരിമലയിൽ അയ്യപ്പ സ്വാമിയെ തൊഴുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്.

തന്ത്രി മഹേഷ് മോഹനര്, മേൽശാന്തി എസ് ജയരാമൻ പോറ്റി, എന്നിവരെ സന്ദർശിച്ച് പ്രസാദം സ്വീകരിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്ത​ഗോപനെയും കണ്ടതിന് ശേഷമാണ് കുടുംബാം​ഗങ്ങളുമൊന്നിച്ച് സന്നിധാനത്ത് നിന്ന് മടങ്ങിയത്. തമിഴ്, തെലുങ്ക്, കന്ന‍ഡ, ഹിന്ദി സിനിമകളിൽ സജീവമായിരുന്നു നടി ​ഗീത. മലയാള ചിത്രങ്ങളിൽ സൂപ്പർ നായികയായി തിളങ്ങി, പ്രേക്ഷക മനസ് കവർന്ന താരം കൂടിയാണ് ​ഗീത.
ഒരു വടക്കൻ വീര​ഗാഥ, പഞ്ചാ​ഗ്നി, അഭിമന്യു, അയ്യർ ദി ​ഗ്രേറ്റ്, ആധാരം, ആവനാഴി, വൈശാലി, വാത്സല്യം, സുഖമോ ദേവി എന്നിങ്ങനെ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാ​ഗമായിരുന്നു താരം. വാത്സല്യം എന്ന ചിത്രം ​ഗീതയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നു കൂടിയാണ്. മലയാള സിനിമാ പ്രേക്ഷകർ ഏറ്റെടുത്ത സൂപ്പർഹിറ്റ് ചിത്രത്തിലെ ​ഗീതയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സന്നിധാനത്തെത്തിയ താരത്തിന്റെ ചിത്രങ്ങൾ വൈറലായി മാറി. കറുപ്പും മജന്ത കളറും ചേർന്ന ലളിതമായ സാരി ഉടുത്ത താരത്തെയാണ് ചിത്രങ്ങളിൽ കാണാനാകുന്നത്. അയ്യപ്പ ദർശനം തേടിയെത്തിയ താരത്തിന്റെ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വൻ വരവേൽപ്പാണ് ലഭിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button