GeneralLatest NewsMollywoodNEWSWOODs

രഹസ്യങ്ങൾ എല്ലാവരും അറിയട്ടെ, എന്റെയൊക്കെ മുടി നരച്ചതാ, ഡൈയടിച്ചതാണ്: തുറന്ന് പറഞ്ഞ് മമ്മൂട്ടി

ഇനി നരച്ച മുടികൊണ്ടും പണം സ്വന്തമാക്കും വിജയരാഘവൻ എന്ന് മമ്മൂട്ടി

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. താരത്തിന്റെ പ്രായം പിന്നോട്ടാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഇപ്പോള്‍ തന്റെ മുടിയെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ആരാധകര്‍ക്കിടയിൽ ചര്‍ച്ചയാകുന്നത്.

read also: കാക്കനാട്ട് ഫ്ലാറ്റ് സ്വന്തമാക്കി: ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവച്ച് അഖില്‍ മാരാര്‍

ഒരു സ്വകാര്യ ചാനലിന്റെ അവാര്‍ഡ് ഷോയിലായിരുന്നു മമ്മൂട്ടിയുടെ തമാശകലര്‍ന്ന വെളിപ്പെടുത്തില്‍. ‘പൂക്കാലം’ എന്ന ചിത്രത്തിലൂടെ സഹനടനുള്ള അവാര്‍ഡ് നേടിയ നടൻ വിജയരാഘവന് പുരസ്കാരം സമ്മാനിക്കവേയായിരുന്നു താരത്തിന്റെ പ്രതികരണം. ‘പൂക്കാലത്തില്‍ മൊട്ടയടിച്ച വിജയരാഘവൻ ഇപ്പോള്‍ വന്നത് നരച്ച മുടിയായിട്ടാണ്. മൊട്ടയടിച്ച് കുറേ പണം നേടി. ഇനി നരച്ച മുടികൊണ്ടും പണം സ്വന്തമാക്കും വിജയരാഘവൻ’ എന്ന് മമ്മൂട്ടി അഭിപ്രായപ്പെട്ടു. ഇല്ല ഡൈ ചെയ്യാൻ പോകുകയാണ് താൻ, അല്ലെങ്കില്‍ വൃദ്ധ വേഷങ്ങളേ ലഭിക്കൂവെന്നും വിജയരാഘവൻ മറുപടി നല്‍കി. എന്റെയൊക്കെ മുടി നരച്ചതാ, ഡൈയടിച്ചതായെന്ന് പറഞ്ഞായിരുന്നു മമ്മൂട്ടിയുടെ മറുപടി. രഹസ്യങ്ങള്‍ എല്ലാവരും അറിയട്ടേയെന്നും തമാശയോടെ താരം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button