CinemaLatest News

എന്നെ മർദ്ദിച്ച് അവശനാക്കി, 91 ലക്ഷം തരാനുണ്ട്, നടി രാഖി സാവന്തിനെതിരെ ഭർത്താവ് ആദിൽ ഖാൻ

ഇരയായ തനിക്ക് നീതി ലഭിക്കുമെന്ന് ഉറപ്പ് വരുത്തുമെന്നും ആദിൽ ഖാൻ

രാഖി സാവന്തിനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല, ബിഗ് ബോസ് മത്സരാർത്ഥിയും വിവാദ നായികയും ആയ താരത്തിനെതിരെ ഭർത്താവ് രം​ഗത്ത്. രാഖി സാവന്ത് പരാതി നൽകിയതിനെ തുടർന്ന് ഭർത്താവ് ആദിൽഖാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

നടി രാഖി തന്നെ വഞ്ചിക്കുകയാണെന്ന് ആദിൽ പല അവസരങ്ങളിലും പരാമർശിച്ചു. കൂടാതെ വാർത്താ സമ്മേളനത്തിൽ ആദിൽ രാഖി തന്നെ തല്ലുന്ന കാര്യവും പങ്കുവച്ചു. പിന്നെ,  മുറിവുകളോടെയുള്ള ഫോട്ടോകളും വീഡിയോകളും തെളിവായി കാണിച്ചു. തന്നെ പലപ്പോഴും അതി ക്രൂരമായാണ് രാഖി മർദ്ദിച്ചിരുന്നതെന്നും ആദിൽ വ്യക്തമാക്കി. എല്ലാ ദിവസവും മർദ്ദന പരമ്പരകളായിരുന്നു. താൻ കാണിച്ച ചിത്രങ്ങൾ വിശ്വസിക്കണമെന്നും ആദിൽ പറഞ്ഞു.

ഇരയായ തനിക്ക് നീതി ലഭിക്കുമെന്ന് ഉറപ്പ് വരുത്തുമെന്നും ആദിൽ ഖാൻ. അനുഭവിച്ചത് മുഴുവൻ താനാണ്, എന്നിട്ട് പരാതി തനിക്കെതിരെയാണ് വന്നത്. രാഖിയുടെ ആക്ടിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ താൻ നടത്തിയ നിക്ഷേപങ്ങളും മറ്റ് നിക്ഷേപങ്ങളും വ്യക്തമാക്കുന്ന രാഖിയുടെ ഒപ്പ് അടങ്ങിയ നിയമപരമായ രേഖകൾ പലതും ആദിൽ വെളിപ്പെടുത്തി. മാധ്യമ വിചാരണ ആവശ്യമില്ല. രാഖിക്കെതിരെ ഞാൻ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പോകുന്നു, എന്നാൽ ഈ നടപടികൾ ഞാൻ മാധ്യമങ്ങളോട് വെളിപ്പെടുത്തില്ലെന്നും ആദിൽ പറഞ്ഞു. പീഡനങ്ങൾ സഹിക്കാൻ ഇനി ഒരുക്കമല്ലെന്നും ആദിൽ വെളിപ്പെടുത്തി. പണം ഒരുപാട് കിട്ടാനുണ്ട്, മർദ്ദനവും ഉപദ്രവവും മാത്രമാണ് ലഭിച്ചത്, ഇനി നീതിക്കായി പോരാടുമെന്നും ആദിൽ.

shortlink

Post Your Comments


Back to top button