CinemaLatest News

ദുൽഖറിന്റെ കൂടെ അഭിനയിക്കണമെന്ന് യോ​ഗി ബാബു, ഏത് പടത്തിനും റെഡിയെന്ന് ദുൽഖറും

ഡിക്യുവിന്റെ കിംഗ് ഓഫ് കൊത്തയാണ് റിലീസിന് ഒരുങ്ങുന്നത്

തെന്നിന്ത്യയിലെ സൂപ്പർതാരമാണിന്ന് യോ​ഗി ബാബു. തന്റെ പ്രിയപ്പെട്ട ഹാസ്യനടൻമാരിലൊരാൾ തമിഴ് നടൻ യോഗി ബാബു ആണെന്ന് ദുൽഖർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. വരാനിരിക്കുന്ന പുതിയ ചിത്രം കൊത്തയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് നടൻ ദുൽഖർ സൽമാൻ ഇപ്പോഴുള്ളത്.

നിങ്ങളോടൊപ്പം പ്രവർത്തിക്കാനും രസകരമായ ചില കോമഡി സെഷനുകൾ ചെയ്യാനും ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നാണ് സൂപ്പർ കൊമേഡിയൻ യോ​ഗി ബാബു ട്വിറ്ററിലൂടെ അറിയിച്ചത്. “കാത്തിരിക്കുന്നു, സാർ! കോമഡി മാത്രമല്ല. നിങ്ങൾക്ക് എന്തും ചെയ്യാം. ഏത് വിഭാഗത്തിലും നിങ്ങളോടൊപ്പം അഭിനയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ എന്റെ പ്രിയപ്പെട്ട നടൻമാരിൽ ഒരാളാണെന്നാണ് ഡിക്യു മറുപടി നൽകിയത്.

ഡിക്യുവിന്റെ കിംഗ് ഓഫ് കൊത്തയാണ് ഓണക്കാലത്തിനായി ഓഗസ്റ്റ് 24ന് റിലീസിന് ഒരുങ്ങുന്നത്. ഏറെ പ്രതീക്ഷകളോടെ എത്തുന്ന ചിത്രം കൂടിയാണിത്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി, ഷബീർ, പ്രസന്ന, നൈല ഉഷ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, വട ചെന്നൈ ശരൺ, അനിഖ സുരേന്ദ്രൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. യോ​ഗി ബാബു അഭിനയിച്ച രജനി ചിത്രം ജയിലർ സൂപ്പർ ഹിറ്റായി തിയേറ്ററുകളിൽ കുതിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button