GeneralLatest NewsMollywoodNEWSWOODs

പഞ്ചസാര ശാസ്ത്രത്തിന്റെ കണ്ടുപിടുത്തം, പക്ഷെ പഞ്ചസാരയുടെ മധുരം എങ്ങനെ പറയും, അതുപോലെയാണ് വിശ്വാസം: ജയസൂര്യ

പ്രാര്‍ത്ഥിക്കുമ്പോള്‍ ലഭിക്കുന്നത് ഒരു അനുഭൂതിയാണ്

മിനിസ്റ്ററാണെങ്കിലും സ്പീക്കര്‍ ആണെങ്കിലും ആ സ്ഥാനത്തിരിക്കുന്നത് നമ്മുടെ വിശ്വാസം കൊണ്ടാണെന്നും മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്താതെ സ്വന്തം വിശ്വാസത്തെ മുറുകെപ്പിടിച്ച്‌ ജീവിക്കാൻ ഓരോ മനുഷ്യനും ആവകാശമുണ്ടെന്നും നടൻ ജയസൂര്യ. എറണാകുളത്ത് ഗണേശോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

‘ഓരോ മനുഷ്യരുടെയും വിശ്വാസം അവര്‍ക്ക് പ്രിയപ്പെട്ടതാണ്. ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങള്‍ അംഗീകരിച്ച്‌ ജീവിക്കുന്ന നമുക്ക് ശാസ്ത്രം കണ്ടുപിടിച്ചത് കണ്ണില്‍ കാണാൻ കഴിയും. എന്നാല്‍ നമ്മുടെ അനുഭവങ്ങള്‍ അനുഭവിച്ചറിയാൻ മാത്രമേ കഴിയൂ. പഞ്ചസാര ശാസ്ത്രത്തിന്റെ കണ്ടുപിടിത്തമാണ്. എന്നാല്‍ പഞ്ചസാരയുടെ രുചി കാണാൻ കഴിയില്ല അത് അനുഭവിക്കാനേ കഴിയൂ. ഇതുപോലെ തന്നെയാണ് പ്രാര്‍ത്ഥിക്കുമ്പോഴുമെന്ന്’ ജയസൂര്യ പറഞ്ഞു.

read also: ഐശ്വര്യ റായുടേ തിളങ്ങുന്ന കണ്ണുകള്‍ക്ക് കാരണം മീന്‍, നിങ്ങളും കഴിക്കൂവെന്ന്‌ ബിജെപി മന്ത്രി

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ഇത്രയും നല്ലൊരു ചടങ്ങിലേക്ക് എന്നെ ക്ഷണിച്ചതിന് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുകയാണ്. ഞാൻ അവിടെ ഇരിക്കുമ്പോള്‍ ആലോചിക്കുകയായിരുന്നു നമ്മുടെ വീട്ടിലൊക്കെ ഒരു അതിഥി വരുമ്പോള്‍ നമ്മുടെ അനുവാദമില്ലാതെ ആ വ്യക്തിക്ക് നമ്മുടെ വീടിന് അകത്തേക്ക് വരാൻ പറ്റില്ല. എന്ന് പറഞ്ഞതു പോലെയാണ് ഇതുപോലെയുള്ള ചടങ്ങുകള്‍. കാരണം അവിടുത്തെ ഒരു ക്ഷണം ഇല്ലാതെ ഇങ്ങനെ ഒരു പരിപാടിക്ക് നമുക്കും പങ്കെടുക്കാൻ കഴിയില്ല. ഇതുപോലെ ഒരു പുണ്യമായ ചടങ്ങിലേക്ക് പങ്കെടുക്കാൻ ദൈവത്തിന്റെ ക്ഷണം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു’.

‘നേരത്തെ പറഞ്ഞതുപോലെ വിശ്വാസമാണോ മിത്താണോ എന്നുള്ളതൊക്കെ ഓരോരുത്തരുടെ വിശ്വാസമാണ്. നമ്മള്‍ നമ്മളുടെ വിശ്വാസമാണ് വലുത് എന്നൊന്നും പറയേണ്ട. ആരും എന്തും വിശ്വസിച്ചോട്ടെ, പക്ഷേ നമുക്ക് നമ്മുടെ വിശ്വാസങ്ങളെ മുറുകെ പിടിക്കാമല്ലോ. മറ്റുള്ളവരുടെ വിശ്വാസത്തെ തിരുത്താൻ ഒന്നും പോകേണ്ട. ശാസ്ത്രത്തെ നമ്മള്‍ വിശ്വസിക്കുന്നുണ്ട്. അതിലൂടെ തന്നെയാണ് നമ്മള്‍ ജീവിക്കുന്നത്. പക്ഷെ, നമ്മുടെ വിശ്വാസങ്ങളെയും നമ്മള്‍ മുറുകെ പിടിക്കുന്നു. ഇലക്‌ട്രിസിറ്റി ശാസ്ത്രത്തിന്റെ കണ്ടുപിടുത്തമാണ്. പഞ്ചസാര പോലും ശാസ്ത്രത്തിന്റെ കണ്ടുപിടുത്തമാണ്. പക്ഷെ, പഞ്ചസാരയുടെ മധുരം എങ്ങനെ പറയും. പറയാൻ വാക്കുകള്‍ ഇല്ല. ചില കാര്യങ്ങള്‍ നമുക്ക് അനുഭവിക്കാനെ പറ്റൂ’.

‘പ്രാര്‍ത്ഥിക്കുമ്പോള്‍ ലഭിക്കുന്നത് ഒരു അനുഭൂതിയാണ്. അതെങ്ങനെ വാക്കുകള്‍ കൊണ്ട് പറയും. ഹിന്ദു എന്ന് പറയുന്നത് ഒരു സംസ്‌കാരമാണ്. എല്ലാ മതങ്ങളെയും സംസ്കാരങ്ങളെയും നമ്മള്‍ ബഹുമാനിക്കണം. എനിക്ക് നിങ്ങള്‍ നല്‍കിയ വിശ്വാസമാണ് എന്നെ നടനാക്കിയത്. അതുപോലെ തന്നെ മിനിസ്റ്ററാണെങ്കിലും സ്പീക്കര്‍ ആണെങ്കിലും ആ സ്ഥാനത്തിരിക്കുന്നത് നമ്മുടെ വിശ്വാസം കൊണ്ടാണ്. ആ വിശ്വാസം നമുക്ക് മുറുകെ പിടിക്കണം. നമ്മുടെ സംസ്‌കാരത്തെ നമുക്ക് മുറുകെ പിടിക്കാൻ സാധിക്കട്ടെ’- ജയസൂര്യ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button