CinemaComing SoonInterviewsLatest News

‘ഇരയുടെ ജൻഡർ നോക്കി മാത്രം സപ്പോർട്ട് ചെയ്യുന്നവരെ നമ്പാതെ’; ദുരനുഭവം പറഞ്ഞ ദുൽഖറിന് പരിഹാസം, പിന്തുണച്ച് കുറിപ്പ്

കൊച്ചി: സെൽഫി എടുക്കുന്നതിനിടെ പ്രായമായ സ്ത്രീയിൽ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് ദുൽഖർ സൽമാൻ കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു. ഒരിക്കൽ പ്രായമായ ഒരു സ്ത്രീ തന്റെ പിൻഭാഗത്ത് പിടിച്ചുവെന്നായിരുന്നു ദുൽഖർ പറഞ്ഞത്. തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച ദുൽഖറിനെ പരിഹസിച്ച് ഒരു വിഭാഗം ആളുകൾ. ദുൽഖറിന്റെ പുതിയ സിനിമയായ ‘കൊത്ത’യ്ക്ക് വേണ്ടിയുള്ള പ്രൊമോഷനാണിതെന്നും പേര് കിട്ടാൻ വേണ്ടിയാണ് ദുൽഖർ ഇത്തരം കാര്യങ്ങളൊക്കെ പറയുന്നതെന്നുമാണ് ഒരു വിഭാഗം ആളുകൾ ചൂണ്ടിക്കാട്ടുന്നത്. ഇത്തരക്കാരെ വിമർശിക്കുകയാണ് സോഷ്യൽ മീഡിയ.

ദുൽഖറിനെ പിന്തുണച്ചുകൊണ്ടുള്ള ഒരു പോസ്റ്റ്;

ആണുങ്ങൾക്ക് നേരെ നടക്കുന്ന ലൈംഗിക അതിക്രമം എത്രത്തോളം നോർമൽ ആയിട്ടാണ് ആളുകൾ കാണുന്നത് എന്ന് ഈ വാർത്തയുടെ പ്രാധാന്യവും അതിന് താഴെ വരുന്ന കമന്റുകളും കണ്ടാൽ മനസ്സിലാവും. ഈ ഇന്റർവ്യൂവിൽ ദുൽഖർ കൃത്യമായി പറയുന്നുണ്ട് അയാൾക്ക് ആ സംഭവം എത്രത്തോളം ഫിസിക്കലി ഹർട്ട് ആയിട്ടുണ്ടായിരുന്നു എന്ന്. പ്രിവിലേജ് ഉള്ള ദുൽഖറിനെ പോലെയുള്ള ഒരാൾ ഇങ്ങനെ ഒരനുഭവം തുറന്ന് പറഞ്ഞിട്ടും അതിനേ തമാശവൽക്കരിച്ചും അങ്ങേയറ്റം സെക്സിയെസ്റ്റ് ആയിട്ടുള്ള കമന്റ്സും ഇടുന്ന അതേ ആണുങ്ങൾ തന്നെയാണ് നാളെ ഇതേപോലെ ഏതേലും നടിയോ പെൺകുട്ടിയോ അവർക്ക് നേരെ ഉണ്ടായ അക്രമത്തെ പറ്റി പറയുമ്പോൾ ഐക്യദാർഢ്യവും ഹാഷ് ടാഗും മെഴുകുതിരിയുമായി വരുന്നത് എന്നതാണ് ഐറണി. വിക്ടിമിന്റെ ജൻഡർ നോക്കി മാത്രം സപ്പോർട്ട് ചെയ്യുന്നവരെ നമ്പാതെ.

ദുൽഖറിനെ പിന്തുണച്ചുകൊണ്ടുള്ള കമന്റുകൾ;

‘Sexual assault അത് ആണിനായാലും പെണ്ണിനായാലും മോശം കാര്യമാണ്. അതിൽ ചിരിക്കാൻ എന്തിരിക്കുന്നു? ഇവൻമാരുടെ ഒക്കെ മാനസികാവസ്ഥ’.

‘ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന കൂറകൾക്ക് ഇതൊന്നും മനസ്സിലാവില്ല. Sexual harassment നേരിട്ടിട്ടുണ്ട് എങ്കിൽ ചിലപ്പോൾ അവർക്കത് മനസ്സിലായേനെ. ഒരു ടച്ച്‌ പോലും എത്രത്തോളം അസ്വസ്ഥത ആണിലും പെണ്ണിലും ഉണ്ടാക്കാം എന്നത് അവർക്ക് മനസ്സിലായേക്കാം. ഇതൊന്നും ഞരമ്പ് രോഗികൾക്ക് എങ്ങനെ മനസ്സിലാവാനാണ്!’.

‘അനുവാദമില്ലാതെ ശരീരത്തിൽ തൊടുമ്പോൾ അറപ്പാണ് തോന്നുക. ബസ്സിൽ, പൊതുഇടത്തിൽ ഒക്കെ അത്തരം സ്പർശനങ്ങൾ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല. പുരുഷൻമാരും ഇതൊക്കെ തുറന്നു പറയണം. എങ്കിലേ അനുവാദമില്ലാതെ നീളുന്ന കൈകളുടെ അസ്വസ്ഥത മനസിലാവൂ’.

‘ആണായാലും പെണ്ണായാലും അനുവാദമില്ലാതെ കടന്ന് പിടിക്കുന്നതും ചുംബിക്കുന്നതും ഒക്കെ തെറ്റ് തന്നെയാണ്. അത് അസ്വസ്ഥപ്പെടുത്തും. സ്ത്രീകൾക്ക് മാത്രമായി ഒന്നും നഷ്ടപ്പെടുന്നില്ല. ഒരുപാട് ആൺകുട്ടികൾ പ്രകൃതി വിരുദ്ധ പീഡനത്തിനും മറ്റ് ലൈംഗിക അതിക്രമങ്ങൾക്കും ഇരയാകുന്നുണ്ട്. പലപ്പോഴും ഒരാളുടെ മോശം വർത്തമാനം പോലും ആലോസരപ്പെടുത്തും’.

തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് ദുൽഖർ പറഞ്ഞത്;

‘അത് തീർത്തും വിചിത്രമായിരുന്നു. അവർ പിടിച്ചു ഞെരിച്ചു, എനിക്ക് വേദനിച്ചു. അത് എന്ത് തരം പിടിയാണെന്ന് എനിക്ക് അറിയില്ല, എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. അവർക്ക് നല്ല പ്രായമുണ്ടായിരുന്നു. എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അറിയില്ല, ഞാൻ സ്റ്റേജിൽ നിൽക്കുകയായിരുന്നു. ഒരുപാട് പേർ ഉണ്ടായിരുന്നു, ‘ആന്റി ഇവിടെ വന്ന് നിൽക്കൂ’ എന്ന മട്ടിൽ ഞാൻ പിടിച്ചു നിർത്തിയതായിരുന്നു അടുത്ത്. അവർ എന്റെ ചന്തിക്ക് പിടിച്ചു’.

shortlink

Related Articles

Post Your Comments


Back to top button