CinemaLatest News

മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടുന്ന ആദ്യ തെലുങ്ക് നടനായി അല്ലു അർജുൻ; ചരിത്ര നേട്ടം

എല്ലാ വിജയങ്ങൾക്കും അവാർഡുകൾക്കും നിങ്ങൾ അർഹനാണ്എന്നാണ് ജൂനിയർ എൻടിആർ കുറിച്ചത്

പുഷ്പ: ദി റൈസ് എന്ന ചിത്രത്തിലെ പ്രകടനത്തിന് നടൻ അല്ലു അർജുന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ഈ ബഹുമതിയോടെ, മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടുന്ന ആദ്യ തെലുങ്ക് താരമായും പുഷ്പ താരം മാറിയിരിക്കുകയാണ്. അർജുൻ തന്റെ കുടുംബാംഗങ്ങൾക്കും ചിത്രത്തിന്റെ സംവിധായകൻ സുകുമാറിനുമൊപ്പം വിജയം ആഘോഷിക്കുന്ന തിരക്കിലാണ് ഇപ്പോഴുള്ളത്.

അതേസമയം, സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ്, പുഷ്പയിലെ സം​ഗീതത്തിന് മികച്ച സംഗീത സംവിധായകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് കരസ്ഥമാക്കുകയും ചെയ്തു. അവാർഡ് ചരിത്രത്തിൽ മികച്ച നടനുള്ള ദേശീയ അവാർഡ് നേടുന്ന ആദ്യ ടോളിവുഡ് നടനായി മാറിയ അല്ലു അർജുനെ നിരവധി സിനിമാ പ്രവർത്തകർ അഭിനന്ദിച്ചു. പ്രശസ്ത ഹാസ്യനടൻ അല്ലു രാമലിംഗയ്യയുടെ ചെറുമകനും അല്ലു അരവിന്ദിന്റെ മകനുമായ അല്ലു അർജുൻ മെഗാസ്റ്റാർ ചിരഞ്ജീവിയുടെ അനന്തരവൻ കൂടിയാണ്.

“തെലുങ്ക് സിനിമയ്ക്ക് അഭിമാന നിമിഷം. ദേശീയ മികച്ച നടനുള്ള അവാർഡിന് എന്റെ പ്രിയപ്പെട്ട ബണ്ണിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നിങ്ങളെക്കുറിച്ച് തികച്ചും അഭിമാനിക്കുന്നുവെന്നാണ് അല്ലു അർജുനെ അഭിനന്ദിച്ചുകൊണ്ട് ചിരഞ്ജീവി കുറിച്ചത്. പുഷ്പയ്ക്ക് ലഭിക്കുന്ന എല്ലാ വിജയങ്ങൾക്കും അവാർഡുകൾക്കും നിങ്ങൾ അർഹനാണ്എന്നാണ് ജൂനിയർ എൻടിആർ കുറിച്ചത്.

 

 

 

 

shortlink

Related Articles

Post Your Comments


Back to top button