CinemaLatest News

നടൻ ജോജു ജോർജും സംഘവും ലണ്ടനിൽ കവർച്ചക്ക് ഇരയായി; നഷ്ട്ടപ്പെട്ടത് 15 ലക്ഷത്തോളം രൂപ

ഷോപ്പിംഗ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസ്സിലായത്

 

പ്രശസ്ത നടൻ നടൻ ജോജു ജോർജ് യുകെയിൽ മോഷണത്തിന് ഇരയായി. നടന്റെ പാസ്‌പോർട്ടും പണവും അപഹരിച്ചതായും വിവരം. ജോജു നായകനായ ‘ആന്റണി’യുടെ നിർമ്മാതാവ് ഐൻസ്റ്റീൻ സാക്ക് പോൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിജോ ജോസഫ് എന്നിവരുടെ പണവും പാസ്പോർട്ടും മോഷണത്തിൽ നഷ്ടപ്പെട്ടു.

ആകെ 15,000 പൗണ്ട് (ഏകദേശം 15 ലക്ഷം രൂപ) മോഷണം പോയതായാണ് റിപ്പോർട്ട്. പാർക്ക് ചെയ്ത കാറിൽ നിന്ന് പണവും പാസ്‌പോർട്ടും ഷോപ്പിംഗ് സാധനങ്ങളും ലാപ്‌ടോപ്പും അടക്കം നഷ്ടപ്പെട്ടു, ബിസെസ്റ്റർ വില്ലേജിൽ സാധനങ്ങൾ വാങ്ങുന്നതിനിടെയാണ് മോഷണം നടന്നത്. ജോജുവും നിർമ്മാതാക്കളും വാഹനം പാർക്ക് ചെയ്ത ശേഷം ഷോപ്പിംഗ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസ്സിലായത്.

നടൻ ചെമ്പൻ വിനോദും നടി കല്യാണി പ്രിയദർശനും മറ്റൊരു കാറിൽ ഇവർക്കൊപ്പമുണ്ടായിരുന്നു. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഇടപെടലിലൂടെ പുതിയ പാസ്പോർട്ട് ലഭ്യമായി. കുറച്ചു ഷോപ്പിംങ് നടത്തിയ ശേഷം കല്യാണിയും ചെമ്പൻ വിനോദും ജോജുവും സാധനങ്ങൾ കാറിൽ കൊണ്ടുവന്ന് വച്ചിരുന്നു. ഇത്തരത്തിൽ ഷോപ്പിംങ് നടത്തി വാഹനത്തിൽ വച്ചവ അടക്കമാണ് മോഷണം പോയത്. സംഭവത്തിന് പിന്നാലെ ജോജുവും കല്യാണിയും നാട്ടിലേക്ക് തിരിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button