GeneralLatest NewsMollywoodNEWSWOODs

നടന്‍ ആയതിന്റെ പേരില്‍ മറ്റുള്ളവര്‍ എന്തുചിന്തിക്കുമെന്ന് നോക്കിയിരിക്കാന്‍ പറ്റില്ല: ഉണ്ണി മുകുന്ദൻ

വീട്ടില്‍ മലയാളം സംസാരിക്കണമെന്ന് അച്ഛന്‍ നിര്‍ബന്ധം പിടിച്ചിരുന്നു

ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ഉത്തരവാദിത്തമില്ലാതെ സംസാരിക്കരുതെന്നാണ് തന്റെ അഭിപ്രായമെന്നു നടൻ ഉണ്ണി മുകുന്ദൻ. നടന്‍ ആയതിന്റെ പേരില്‍, മറ്റുള്ളവര്‍ എന്തുചിന്തിക്കുമെന്ന് നോക്കിയിരിക്കാന്‍ സാധിക്കണമെന്നില്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.ഡല്‍ഹി മലയാളി അസോസിയേഷന്‍ മാനുവല്‍ മലബാര്‍ ജുവലേഴ്സിന്റെ സഹകരണത്തോടെ നടത്തിയ ഓണാഘോഷ ചടങ്ങായ ‘ഓണം പൊന്നോണ’ത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

read also: നടൻ ജോജു ജോർജും സംഘവും ലണ്ടനിൽ കവർച്ചക്ക് ഇരയായി; നഷ്ട്ടപ്പെട്ടത് 15 ലക്ഷത്തോളം രൂപ

‘ഗുജറാത്തിലാണ് വളര്‍ന്നതെങ്കിലും വീട്ടില്‍ മലയാളം സംസാരിക്കണമെന്ന് അച്ഛന്‍ നിര്‍ബന്ധം പിടിച്ചിരുന്നു. പല ഭാഷ സംസാരിക്കേണ്ടി വരുന്നതിനെക്കുറിച്ച്‌ ചെറുപ്പത്തില്‍ അമ്മയോട് പരാതി പറഞ്ഞിരുന്നു. താന്‍ ഗുജറാത്തിലെ അഹമ്മദാബാദ് മലയാളി മലയാളി അസോസിയേഷനില്‍ സജീവ പ്രവര്‍ത്തകനായിരുന്നു.’ ഉണ്ണി പറഞ്ഞു.

സാംസ്‌കാരികസമ്മേളനം ഡി.എം.എ. രക്ഷാധികാരി ഗോകുലം ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ഗായിക ചിത്ര അരുണ്‍ വിശിഷ്ടാതിഥിയായി.

shortlink

Related Articles

Post Your Comments


Back to top button