മലയാളികളുടെ പ്രിയതാരം മമ്മൂക്കയെ പുകഴത്തി തമിഴ് നടൻ പ്രസന്ന. തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹയും പ്രസന്നയും, ഇരുവരും മലയാള സിനിമാ പ്രേക്ഷകർക്കും പരിചിതരായ താരങ്ങളുമാണ്.
ഒരു നിലാപക്ഷി പോലൊരു മലയാള ചിത്രത്തിലൂടെയാണ് സ്നേഹയുടെ തുടക്കം. തുറുപ്പുഗുലാൻ, പ്രമാണി, ശിക്കാർ, വന്ദേമാതരം, ഒരേ മുഖം, ഗ്രേറ്റ് ഫാദർ, ക്രിസ്റ്റഫർ തുടങ്ങിയ മലയാള ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ സ്നേഹ ചെയ്തിട്ടുണ്ട്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായാണ് സ്‌നേഹ മലയാളത്തിൽ ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത്.
ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ചുള്ള പ്രസന്നയുടെ രസകരമായ വാക്കുകൾ ശ്രദ്ധനേടുകയാണ്. മമ്മൂക്കയ്‌ക്കൊപ്പം ക്രിസ്റ്റഫർ എന്ന സിനിമ ചെയ്തു, സ്‌നേഹയുടെ കഥാപാത്രം മരിച്ചുകിടക്കുന്ന ഒരു രംഗമുണ്ട്. മരിച്ച സ്‌നേഹയെ കട്ടിലിൽ നിന്ന് ഉയർത്തി സ്വീകരണമുറിയിലെ സോഫയിൽ കിടത്തുമ്പോൾ മമ്മൂക്കയുടെ കഥാപാത്രത്തിന് കരയേണ്ടി വരും, അതാണ് ഷോട്ട് എടുക്കാനുള്ളത്, പറ്റുന്നിടത്തോളം പോകട്ടെ, കൊണ്ടുവന്നു കിടത്തുന്നതൊക്കെ വേറെ ഷോട്ട് ആഡ് ചെയ്യാം എന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
എന്തിന്, ഒറ്റ ഷോട്ടിൽ അങ്ങനെ ചെയ്യാം, സ്നേഹയെ എടുത്ത് അവിടെ കൊണ്ടുപോയി കിടത്തിയാൽ പോരേ എന്ന് മമ്മൂക്ക ചോദിച്ചു. “ഇല്ല മമ്മൂക്ക, എനിക്ക് ഏകദേശം 68 കിലോ ഭാരമുണ്ട്,” നടക്കില്ലെന്ന് സ്നേഹ പറയുന്നുണ്ട്, പക്ഷെ മമ്മൂക്ക കൂളായി സ്നേഹയെ എടുത്ത് അവിടെ കൊണ്ടുപോയി കിടത്തി. ഒരു 70 കാരനാണ് കൂളായി ആ ഷോട്ട് ചെയ്ത് തീർത്തത്. കണ്ട് ഞെട്ടിത്തരിച്ചുപോയെന്നും പ്രസന്ന. ഭാര്യ സ്നേഹ പിന്നീട് മമ്മൂക്ക എന്നെ കൂളായി എടുത്തോണ്ട് പോയ പോലെ നിങ്ങളൊരിക്കലും ചെയ്തിട്ടില്ലെന്ന് തമാശക്ക് പറയുന്നുണ്ടെന്നും പ്രസന്ന പറഞ്ഞു. “അദ്ദേഹത്തിന് 70 വയസ്സിനു മുകളിൽ പ്രായമുണ്ടെന്ന് ഞാൻ വിശ്വസിക്കില്ല. ഒറ്റ ഷോട്ടിൽ മമ്മൂക്ക സ്നേഹയെ എടുത്ത് സ്വീകരണമുറിയിലെ സോഫയിലേക്ക് കൊണ്ടുപോയി, ഇനിമുതൽ ഞങ്ങളെ എല്ലാവരെയും മനസ്സിൽ വെച്ച് ഒരു പടം എടുക്കാൻ അച്ഛനോട് പറയൂ എന്ന് കിംഗ് ഓഫ് കൊത്തയുടെ പ്രമോഷൻ സമയത്ത് പ്രസന്ന ദുൽഖറിനോട് റിക്വസ്റ്റ് ചെയ്യുകയും ചെയ്തു.
Post Your Comments