CinemaLatest News

നിങ്ങൾക്കൊക്കെ വേണ്ടിയാണ് കഷണ്ടിയിൽ വരെ എത്തിയത്, ഇനി അതുണ്ടാകില്ല: കിംങ് ഖാൻ

ബുർജ് ഖലീഫയിൽ വെച്ച് ഷാരൂഖ് ഖാൻ തന്റെ 'ജവാൻ' സിനിമയുടെ ട്രെയിലറും പുറത്തിറക്കി

ജവാന്റെ’ പ്രിവ്യൂ സോഷ്യൽ മീഡിയയിൽ ആദ്യം പുറത്തിറങ്ങിയപ്പോൾ, ഷാരൂഖ് ഖാന്റെ പുതിയ മൊട്ടത്തല കണ്ട് കിംങ് ഖാന്റെ ആരാധകർ ഒന്നടങ്കം ഞെട്ടിയിരുന്നു.

സൂപ്പർസ്റ്റാർ ആദ്യമായി മൊട്ടത്തല വേഷത്തിൽ വന്നത് ഇന്ററ്‍നെറ്റിലടക്കം വ്യാപകമായി പ്രചരിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ വെച്ച് ഷാരൂഖ് ഖാൻ തന്റെ ‘ജവാൻ’ സിനിമയുടെ ട്രെയിലറും പുറത്തിറക്കിയിരുന്നു. ഇത് ആദ്യത്തേതും അവസാനത്തേതുമായിരിക്കുമെന്നും ഷാരൂഖ് വ്യക്തമാക്കി.

തന്റെ ഒരു ചിത്രത്തിനും വേണ്ടി ഇനിയൊരിക്കലും കഷണ്ടി ലുക്കിൽ താൻ വരില്ല, അതിനാൽ തന്നെ ഈ ലുക്കിൽ കാണണം എന്നുള്ളവർ ഈ സിനിമ പോയി കാണണമെന്നും താരം പറഞ്ഞു. കൂടാതെ ബുർജ് ഖലീഫയിലെ ചടങ്ങിനിടെ, ‘ജവാൻ’ എന്ന സിനിമയിൽ താൻ പല ​ഗെറ്റപ്പിൽ എത്തുന്നുണ്ടെന്നും താരം പറഞ്ഞു.

പൂനെ, മുംബൈ, ഹൈദരാബാദ്, ചെന്നൈ, രാജസ്ഥാൻ, ഔറംഗബാദ് എന്നിവിടങ്ങളിലാണ് ചിത്രം ചിത്രീകരിച്ചത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നൽകിയത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ചിത്രം കൂടിയാണിത്.

shortlink

Related Articles

Post Your Comments


Back to top button