GeneralLatest NewsMollywoodNEWSWOODs

രജനികാന്തിന് ബിഎംഡബ്ല്യു കിട്ടിയതറിഞ്ഞ് സോഫിയ ചേച്ചിയെ കാണാൻ ചെന്നു, മിണ്ടിയാല്‍ കപ്പ എടുത്ത് തരും: ആന്റണി വര്‍ഗീസ്

പിന്നെ നഹാസ് പോര്‍ഷെ ഓടിക്കാൻ പഠിച്ചു തുടങ്ങിയെന്നാ കേള്‍ക്കുന്നെ

ആന്റണി വര്‍ഗീസ്, ഷെയ്ൻ നിഗം, നീരജ് മാധവ് എന്നിവര്‍ തകര്‍ത്തഭിനയിച്ച ‘ആര്‍ഡിഎക്സ്’ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിൻറെ വിജയത്തിനിടയിൽ രസകരമായ പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടൻ ആന്റണി വര്‍ഗീസ്. നീരജ് മാധവിനും ഷെയ്ന്‍ നിഗത്തിനും ഒപ്പം സിനിമയുടെ നിര്‍മാതാവായ സോഫിയ പോളിന്റെ അടുത്ത് നിൽക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. നൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ഒപ്പം നീരജ് മാധവും ഷെയ്ന്‍ നിഗവുമുണ്ട്.

READ ALSO: ആ ബ്ലൗസ്‌ തിരിച്ചാണിട്ടിരുന്നതെങ്കില്‍ തകര്‍ത്തേനെ : മറുപടിയുമായി ആര്യ

‘ജയിലര്‍ സിനിമ ഹിറ്റ്‌ ആയപ്പോള്‍ രജനി സര്‍ നു BMW കിട്ടിയതറിഞ്ഞു സോഫിയ ചേച്ചിയെ കാണാൻ ചെന്ന റോബര്‍ട്ടും ഡോണിയും സേവിയും. കാറിനെ പറ്റി മിണ്ടാൻ പോലും സമയം തരാതെ വയറുനിറയെ ഫുഡും തന്ന്, എന്തേലും പറയാൻ തുടങ്ങിയാല്‍ അപ്പോള്‍ തന്നെ സോഫിയ ചേച്ചി കപ്പ എടുത്ത് തരും.. ഇന്നലെ പറയാൻ പറ്റിയില്ല അതോണ്ട് ഇപ്പോ പറയാ. ഞാൻ വീട്ടിലെ മതില്‍ പൊളിച്ചു ഗേറ്റ് വലുതാക്കാൻ തുടങ്ങാണട്ടോ.. പിന്നെ നഹാസ് പോര്‍ഷെ ഓടിക്കാൻ പഠിച്ചു തുടങ്ങിയെന്നാ കേള്‍ക്കുന്നെ.’- ആന്റണി വര്‍ഗീസ് കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button