CinemaLatest News

കല്യാണം ഇതുവരെ കഴിച്ചിട്ടില്ല, പക്ഷേ എനിക്കൊരു മകളുണ്ട്: തുറന്നു പറഞ്ഞ് നടൻ വിശാൽ

സിനിമയ്ക്ക് പുറമെ സാമൂഹിക വിഷയങ്ങളിലും സജീവമായി ഇടപെടുന്ന താരമാണ് വിശാൽ

ഏറെകാലമായി തമിഴ് സിനിമാലോകത്ത് വിവാദങ്ങൾ സൃഷ്ടിച്ച നടൻ വിശാലിന്റെ വിവാഹവാർത്തയ്ക്ക് പിന്നാലെ മകളെ പരിചയപ്പെടുത്തി നടൻ രം​ഗത്തെത്തി.

സിനിമയ്ക്ക് പുറമെ സാമൂഹിക വിഷയങ്ങളിലും സജീവമായി ഇടപെടുന്ന വിശാൽ ജീവകാരുണ്യ പ്രവർത്തനത്തിനിടെ കണ്ടുമുട്ടിയ പെൺകുട്ടിയെ ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. റിലീസിന് തയ്യാറെടുക്കുന്ന മാർക്ക് ആന്റണിയുടെ സിനിമയുടെ ലോഞ്ച് ചടങ്ങിനിടെയാണ് സംഭവം. വിവാഹിതനല്ലെന്ന് എല്ലാവർക്കും അറിയാം. എന്നാൽ തനിക്ക് മകളുണ്ടെന്ന് പറഞ്ഞ് വിശാൽ പെൺകുട്ടിയെ വേദിയിലേക്ക് വിളിച്ചു. മകളുടെ പേര് ആന്റൺ മേരിയാണെന്നും ചെന്നൈയിലെ സ്റ്റെല്ല മേരി സ്‌കൂൾ വിദ്യാർത്ഥിനിയാണെന്നും പറഞ്ഞാണ് വിശാൽ പെൺകുട്ടിയെ ആരാധകർക്ക് പരിചയപ്പെടുത്തിയത്.

വിശാലിനെ ഒരു പിതാവായാണ് താൻ കാണുന്നതെന്നും ഉന്നത വിദ്യാഭ്യാസത്തിന് സഹായിച്ചതിൽ വളരെ നന്ദിയുണ്ടെന്നും ആന്റൺ മേരി പറഞ്ഞു. “സ്റ്റെല്ല മേരിയിൽ പഠിക്കുക എന്നത് എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു, പക്ഷേ അത് നേടിയെടുക്കാൻ കഴിയാത്ത ഒരു സ്വപ്നമാണെന്ന് അമ്മ പറയുമായിരുന്നു. എന്നാൽ വിശാൽ അണ്ണൻ ആ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ്. അദ്ദേഹം എനിക്ക് എന്റെ പിതാവിനെപ്പോലെയാണ്” – ആന്റൺ മേരിയുടെ വാക്കുകൾക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. പഠിക്കാൻ താൽപര്യമുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ഒരു സുഹൃത്ത് വഴി വിശാൽ ആന്റൺ മേരിയെ പരിചയപ്പെടുന്നത്. കന്യാകുമാരി സ്വദേശികളായ മത്സ്യത്തൊഴിലാളി ദമ്പതികളുടെ മകളാണ് ആന്റൺ മേരി. സ്റ്റെല്ല മേരീസ് കോളേജിൽ പഠിക്കുക എന്നത്  സ്വപ്നമായിരുന്ന മേരിയുടെ സാമ്പത്തിക പ്രശ്‌നങ്ങൾ ഒരു സുഹൃത്തിൽ നിന്ന് മനസ്സിലാക്കിയ വിശാൽ പഠനവും മറ്റ് ചെലവുകളും ഏറ്റെടുത്തു കുട്ടിയെ പഠിപ്പിക്കുകയായിരുന്നു.

 

 

shortlink

Related Articles

Post Your Comments


Back to top button