CinemaLatest News

ദാരിദ്യം ഒക്കെ പ്രസം​ഗിച്ചിട്ടും കമ്മ്യൂണിസം വേരുപിടിക്കാതിരുന്നത് ഭാരത സംസ്കാരത്തെ ഉൾക്കൊള്ളാത്തതിനാൽ: അഖിൽ മാരാർ

സംസ്കാരത്തെ തള്ളി പറഞ്ഞപ്പോൾ നശിച്ചത് നശിപ്പിക്കാൻ നോക്കിയവർ ആണ്

സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന നടൻ ഉദയനിധി സ്റ്റാലിന്റെ വാക്കുകളോട് വൻ എതിർപ്പാണ് രാജ്യമൊട്ടാകെ ഉയരുന്നത്. കർഷകരും ദരിദ്ര നാരായണൻമാരും ഭൂരിപക്ഷമായിരുന്ന ഒരു രാജ്യത്ത് എന്ത് കൊണ്ടാണ് ഇന്ത്യയിലെ ആദ്യ പ്രതിപക്ഷ പാർട്ടി ആയിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വളരാൻ കഴിയാതിരുന്നത് എന്നറിയാമോ? ദാരിദ്യം,കർഷക നന്മ,തൊഴിലാളി സ്നേഹം ഇതൊക്കെ വേണ്ടുവോളം പ്രസംഗിച്ചിട്ടും എന്തേ കമ്മ്യൂണിസ്റ്റ് പാർട്ടിഇന്ത്യയിൽ കേരളത്തിൽ മാത്രമായി ചുരുങ്ങി. ഒരൊറ്റ കാരണം ഈ രാജ്യത്തിൻ്റെ സംസ്കാരത്തെ ഉൾക്കൊള്ളാനോ ഭാരതത്തിലെ ജനങ്ങളുടെ മനസ്സ് തിരിച്ചറിയാനോ റഷ്യയുടെ ആശയത്തിന് കഴിഞ്ഞില്ല എന്നതാണ് സത്യം. സംസ്കാരത്തെ തള്ളി പറഞ്ഞപ്പോൾ നശിച്ചത് നശിപ്പിക്കാൻ നോക്കിയവർ ആണ് എന്നതാണ് യാഥാർത്ഥ്യമെന്ന് സംവിധായകനായ അഖിൽ മാരാർ.

കുറിപ്പ് വായിക്കാം

ധർമയേവ ഹതോ ഹന്തി, ധർമ്മോ രക്ഷതി രക്ഷിത:, എൻറെ ഭാരതം എൻ്റെ സംസ്കാരം, എൻ്റെ അഭിമാനം. സംസ്കാരത്തെ നശിപ്പിക്കാൻ നോക്കുന്നവൻ സ്വയം കുഴി വെട്ടുന്നവൻ ആണ്.

റഷ്യയെ മുടിപ്പിച്ച സ്റ്റാലിൻ്റേ അതേ പൈതൃകം പേരിലൂടെ ഇന്ത്യയിൽ തുടരുന്നവർ അറിയാൻ ഒരോർമ്മ ഞാൻ പങ്ക് വെയ്ക്കാം. ദരിദ്ര രാജ്യമെന്ന് ലോകത്ത് പ്രചരിക്കപ്പെട്ട പഥേർ പാഞ്ചലിക്ക് സ്വീകാര്യത നൽകിയ ലോക രാജ്യങ്ങൾ പോലും ഭാരതത്തെ പരിഹസിച്ച സിനിമയ്ക്ക് നൽകിയ കൈയടി ആയിരുന്നു സത്യത്തിൽ. കർഷകരും ദരിദ്ര നാരായണൻമാരും ഭൂരിപക്ഷമായിരുന്ന ഒരു രാജ്യത്ത് എന്ത് കൊണ്ടാണ് ഇന്ത്യയിലെ ആദ്യ പ്രതിപക്ഷ പാർട്ടി ആയിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വളരാൻ കഴിയാതിരുന്നത് എന്നറിയാമോ..?

ദാരിദ്യം,കർഷക നന്മ,തൊഴിലാളി സ്നേഹം ഇതൊക്കെ വേണ്ടുവോളം പ്രസംഗിച്ചിട്ടും എന്തേ കമ്മ്യൂണിസ്റ്റ് പാർട്ടിഇന്ത്യയിൽ കേരളത്തിൽ മാത്രമായി ചുരുങ്ങി. ഒരൊറ്റ കാരണം ഈ രാജ്യത്തിൻ്റെ സംസ്കാരത്തെ ഉൾക്കൊള്ളാനോ ഭാരതത്തിലെ ജനങ്ങളുടെ മനസ്സ് തിരിച്ചറിയാനോ റഷ്യയുടെ ആശയത്തിന് കഴിഞ്ഞില്ല എന്നതാണ് സത്യം. സംസ്കാരത്തെ തള്ളി പറഞ്ഞപ്പോൾ നശിച്ചത് നശിപ്പിക്കാൻ നോക്കിയവർ ആണ് എന്നതാണ് യാഥാർത്ഥ്യം. അതാണ് ഗീതയിൽ ഭഗവാൻ പറഞ്ഞത് ഞാൻ ആദ്യം എഴുതിയത്. ഇന്നിപ്പോൾ കേരളത്തിൽ ഉള്ളത് ലൈറ്റ് വേർഷൻ ഓഫ് ലെഫ്റ്റ് ബിജെപി. അല്ല എന്ന് തർക്കിക്കാൻ വരുന്ന ഇടത് സ്നേഹിതരെ എന്നോട് തർക്കിച്ചാൽ നിങ്ങളുടെ എത് വക്താവും കണ്ടം വഴി ഓടും കാരണം സത്യം എൻ്റെ ഭാഗത്താണ്. സത്യം ഒന്നേയുള്ളൂ. കള്ളം ആയിരങ്ങളും. എൻ്റെ രാഷ്ട്രീയം എൻ്റെ ശരികൾ ആണ്.

 

shortlink

Related Articles

Post Your Comments


Back to top button