CinemaLatest News

വെണ്ണക്കണ്ണനായി മഹാലക്ഷ്മി: വീഡിയോ പങ്കുവച്ച് കാവ്യാ മാധവൻ

കൃഷ്ണ വേഷത്തിലാണ് അതിമനോഹരമായി ഒരുക്കിയിരിക്കുന്നത്

ശ്രീകൃഷ്ണ ജയന്തി ആഘോഷം അതി മനോഹരമായപ്പോൾ, നഗരവീഥികളിൽ ഉണ്ണിക്കണ്ണന്മാരും ഗോപികമാരും അണിനിരന്നപ്പോൾ സോഷ്യൽ മീഡിയയിൽ ഇന്നലെ താരമായത് നടൻ ദിലീപിന്റെയും കാവ്യയുടെയും മകളായ മഹാലക്ഷ്മിയാണ്.

എല്ലാവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്നാണ് നടി കാവ്യാ മാധവൻ കുഞ്ഞിന്റെ അമ്പാടി കണ്ണനായുള്ള വീഡിയോ പങ്കുവച്ചത്. മഹാലക്ഷ്മിയുടെ വിവിധ ചിത്രങ്ങളുള്ള കൊളാഷ് വീഡിയോ ആണ് കാവ്യ പങ്കുവച്ചത്. മഹാലക്ഷ്മിയെ കൃഷ്ണ വേഷത്തിലാണ് അതിമനോഹരമായി ഒരുക്കിയിരിക്കുന്നത്. മഹാലക്ഷ്മി ഇപ്പോൾ യുകെജി വിദ്യാർഥിനിയാണ്.

കള്ളക്കണ്ണനായി അണിഞ്ഞൊരുങ്ങിയെത്തിയ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. ഇതിന് മുൻപും കാവ്യ പങ്കുവച്ച മഹാലക്ഷ്മിയുടെ ചിത്രങ്ങളുമെല്ലാം വൈറലായി മാറിയിരുന്നു. അതി മനോഹരം, കുസൃതി കണ്ണൻ, വെണ്ണ കണ്ണൻ, സുന്ദരി വാവ എന്നിങ്ങനെ നിരവധി കമന്റുകളാണ് തങ്ങളുടെ പ്രിയപ്പെട്ട താര ദമ്പതികളുടെ ചിത്രങ്ങൾക്ക് ആരാധകർ നൽകുന്നത്.

 

 

 

shortlink

Related Articles

Post Your Comments


Back to top button